ജിദ്ദ : ദീർഘ കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന കെഎംസിസിയുടെ സജീവ പ്രവർത്തകനായ കുഞ്ഞാമു ചെർക്കളക്ക് കെഎംസിസി ജിദ്ദ കാസറഗോഡ് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി.
ഷറഫിയ ഇമ്പാല ഗാർഡനിൽ വെച്ച് നടന്ന യാത്രയയപ്പ് യോഗം പ്രസിഡണ്ട് ഹസ്സൻ ബത്തേരി അധ്യക്ഷത വഹിച്ചു. അബ്ദുല്ല ഹിറ്റാച്ചി കുഞ്ഞാമുവിന് ഷാൾ അണിയിച്ചു. അബൂബക്കർ അരിമ്പ്ര, അൻവർ ചേരങ്കൈ,മുസ്‌ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി അബ്ബാസ് മംഗൽപാടി, കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ.ആരിഫ്, ഇസുദ്ധീൻ കുമ്പള, ഇബ്‌റാഹീം ഇബ്ബു, അബ്ദുൽ കാദർ മിഹ്രാജ് ,ഷുക്കൂർ അതിഞ്ഞാൽ,ജലീൽ ചെർക്കള,റഹീം പള്ളിക്കര,കാദർ ചെർക്കള,അബ്ദുല്ല ചന്തേര,മുഹമ്മദ് അലി ഹൊസങ്കടി,കെ.എം.ഇർഷാദ്.നസീർ പെരുമ്പള,കായിഞ്ഞി ചെമ്മനാട് തുടങ്ങിയവർ പങ്കെടുത്തു അബ്ദുല്ല ഹിറ്റാച്ചി സ്വാഗതവും ബഷീർ ചിത്താരി നന്ദിയും പറഞ്ഞു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ