ഉദുമ: കേരള കെ.എസ്.ആര്‍.ടി.സിയുടെ കൊല്ലൂര്‍ സ്‌കാനിയ ബസ് ബൈക്കില്‍ ഇടിച്ച് യുവാവ് മരിച്ചു. ഇന്ന് രാവിലെ ആറു മണിയോടെ ഉദുമ ടൗണിലാണ് അപകടം. മേല്‍പറമ്പ് കുന്നരുവത്തെ പരേതനായ നാരായണന്റെയും ബേബി യുടെയും ഏക മകന്‍ കെ.ആര്‍.നവീന്‍ കുട്ടന്‍ (23) ആണ് മരിച്ചത്.
കാപ്പില്‍ താജ് ഹോട്ടലില്‍ പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്‌മെന്റില്‍ ജോലി ചെയ്യുന്ന നവീന്‍കുട്ടന്‍ രാവിലെ ജോലിക്ക് പോകുമ്പോള്‍ അമിത വേഗതയില്‍ വന്ന ബസ് ഇടിക്കുകയായിരുന്നു. ബസിനടിയില്‍ കുടുങ്ങിയ യുവാവിനെ ടൗണിലുണ്ടായിരുന്നവര്‍ ഓടിയെത്തി പുറത്തെടുത്ത് ഉദുമ നഴ്‌സിംഗ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ