പൂച്ചക്കാട് സഹചാരി ചാരിറ്റി കൂട്ടായ്മ പുതുവസ്ത്രങ്ങള്‍ വിതരണം ചെയ്തു
പള്ളിക്കര: പൂച്ചക്കാട് ശാഖ എസ്.കെ.എസ്.എസ്.എഫിന്റെ കീഴിലുള്ള സഹചാരി ചാരിറ്റി കൂട്ടായ്മ സമൂഹത്തിലെ നിര്‍ധനരായവര്‍ക്ക് നൽകുന്ന പുതുവസ്ത്രങ്ങളുടെ കിറ്റ് വിതരണം എസ്.വൈ.എസ് സംസ്ഥാന ട്രഷറർ മെട്രോ മുഹമ്മദ് ഹാജി പൂച്ചക്കാട് ശാഖ എസ്.വൈ.എസ് പ്രസിഡന്റ് മുക്കൂട് കുഞ്ഞമ്മദ് ഹാജിക്ക് കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. നജീബ് പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. മുഹമ്മദലി പൂച്ചക്കാട് സ്വാഗതം പറഞ്ഞു. അലി പൂച്ചക്കാട് നന്ദി പറഞ്ഞു. മാളികയിൽ കുഞ്ഞബ്ദുള്ള, മാഹിൻ പൂച്ചക്കാട്, വപ്പൻ കുട്ടി, കെ സി ഷാഫി, സോളാർ കുഞ്ഞമ്മദ് ഹാജി, ഹമീദ് കണ്ടെത്തൽ, അസീസ് കടവ്, ഷമീം പൂച്ചക്കാട്, അബ്ദുൽഖാദർ കണ്ടത്തിൽ, എ.എം. അബ്ദുൽ ഖാദർ, അബ്ദുറഹ്മാൻ മാളികയിൽ, ഹസൻ മാളികയിൽ, ബഷീർ പൂച്ചക്കാട്, കബീർ കപ്പണ, റഷീദ് പൂച്ചക്കാട്, റിസ്‌വാൻ റസാഖ്, നിയാസ് പൂച്ചക്കാട്, നജ്മുദ്ദീൻ കുന്നരിയത്ത്, ശുഹൈബ് പോളു, അഫ്സൽ മാളികയിൽ, അബ്ദുൽ റസാക്ക്, ബഷീർ കല്ലിങ്കൽ, കുന്നുമ്മൽ മുഹമ്മദ് കുഞ്ഞി, ഇർഷാദ് പൂച്ചക്കാട്, ഹനീഫ മാളികയിൽ, മഹമൂദ് കടപ്പുറം, അക്ബർഅലി പൂച്ചക്കാട്, മുഹമ്മദ് കുഞ്ഞി കെഎം, ശിഹാബ് പൂച്ചക്കാട്, മുനീർ മാളികയിൽ എന്നിവർ സംബന്ധിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ