വ്യാഴാഴ്‌ച, ജൂൺ 07, 2018
ഷാര്‍ജ: മലബാറിലെ വൈജ്ഞാനിക വിപ്ലവത്തിന് മാതൃകയായി കാസര്‍ക്കോട് ജില്ലയിലെ ചട്ടഞ്ചാലില്‍ തലയുര്‍ത്തി നില്‍ക്കുന്ന മലബാര്‍ ഇസ്ലാമിക് കോപ്ലക്സ് ഷാര്‍ജ കമ്മിറ്റി മീഖാത്ത്  റെസ്റ്റോറന്‍റില്‍ നടത്തിയ ഇഫ്താര്‍ മീറ്റ് പ്രമുഖ  വ്യവസായിയും മത രാഷ്ട്രീയ സാമൂഹിക ജീവകാരുണൃ രംഗത്ത് നിറസാന്നിധ്യവുമായ പി.എ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ മലബാര്‍ ഇസ്ലാമിക് കോപ്ലക്സ് ഷാര്‍ജ കമ്മിറ്റി പ്രസിഡന്‍റ് ശാഫി ആലകോട് അധ്യക്ഷത വഹിച്ചു. മലബാര്‍ ഇസ്ലാമിക് കോപ്ലക്സ് കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഉസ്താദ് യു.എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.

ഖലീല്‍ റഹമാന്‍ കാശിഫി, ഷാര്‍ജ ഇസ്ലാമിക് സെന്‍റെര്‍ സെക്രട്ടറി അബ്ദുല്ല ചേലേരി,  മത രാഷ്ട്രീയ സാമൂഹൃ  ജീവകാരുണൃ വ്യവസായ  മേഖലയിലെ  പ്രമുഖരായ നാസര്‍ തായല്‍, കബീര്‍ ടെല്‍കോം, ബഷീര്‍ ഇരിക്കൂര്‍,
യൂസഫ്  ഹുദവി മുക്കൂട്, ബഷീര്‍ തബാസ്കോ, അസീസ് കോട്ടിക്കുളം, കരീം  കൊളവയല്‍, ഹംസ മുക്കൂട്, ഉമ്മര്‍ സജ, വേൾഡ് സ്റ്റാർ സി.ഇ.ഒ. നിഷാദ്, ബി.സി.സി. എം.ഡി. അംജദ്, ഹനീഫ് തുരുത്തി തുടങ്ങിയവര്‍  സംബന്ധിച്ചു.
മൊയ്തു നിസാമി സ്വാഗതവും അബ്ബാസ് കുന്നില്‍  നന്ദിയും പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ