വ്യാഴാഴ്‌ച, ജൂൺ 07, 2018
കാഞ്ഞങ്ങാട്: ചുരുങ്ങിയ ബോഗികളുള്ള ലോക്കല്‍ ട്രെയിനുകള്‍ പ്ലാറ്റ് ഫോമിന്റെ ആദ്യത്തില്‍ നിര്‍ത്തിയിടുന്നത് യാത്രകാര്‍ക്ക് ബുദ്ധിമുട്ടാവുന്നു. എക്‌സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളെ അപേക്ഷിച്ച് കുറച്ച് ബോഗികളെ ലോക്കല്‍ ട്രെയിനുകള്‍ക്ക് കാണും. അത് മിക്കവാറും മേല്‍ക്കുരയുള്ള പ്ലാറ്റ് ഫോമും കടന്ന് നിര്‍ത്തിയടുന്നത് യാത്രകാര്‍ക്ക് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. ബുധനാഴ്ച വൈകീട്ട് 6.10ന് കാഞ്ഞങ്ങാട് എത്തിയ മംഗലാപുരംകണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തിയിട്ടതും ഇതേ അവസ്ഥയിലാണ്. നിരവധി യാത്രക്കാരെ ബുദ്ധിമുട്ടിച്ച് മേല്‍ക്കുരയുള്ള പ്ലാറ്റ് ഫോമും കടന്ന് ആണ് ബോഗുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. കുഞ്ഞുങ്ങളും മുതിര്‍ന്ന പൗരന്മാരും സ്ത്രീകളും ഇങ്ങനെ ബോഗികള്‍ തോന്നും പോലെ നിര്‍ത്തിയിടുന്നത് കാരണം വലിയ പ്രയാസമാണ് അനുഭവിക്കുന്നത.് നില്‍ക്കുന്ന സ്ഥലത്ത് നിന്ന് ഓടി പോ വേണ്ടയവസ്ഥയാണുള്ളത്. സിഗ്‌നലിനരികില്‍ ഇഞ്ചിന്‍ വരുന്ന രൂപത്തില്‍ മാത്രമെ ട്രെയിനുകള്‍ നിര്‍ത്തിയിടാന്‍ സാധിക്കുമെന്ന് റെയില്‍വേ റൂളുണ്ട്. എന്നാലും കൂടുതല്‍ ബോഗികള്‍ പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് കൂട്ടിയാല്‍ ഇത്തര മൊരു പ്രയാസം ഒഴിവാക്കാം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ