ശനിയാഴ്‌ച, ജൂൺ 09, 2018
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഹിറ മസ്ജിദ് നേതൃത്വത്തില്‍  ഇഫ്താര്‍ കൂട്ടായ്മ സംഘടിപ്പിച്ചു. ആലിയ അറബിക് കോളേജ് പ്രിന്‍സിപ്പാള്‍ ടി.കെ.മുഹമ്മദലി റമദാന്‍ സന്ദേശം നല്‍കി. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് കെ.മുഹമ്മദ് ഷാഫി അദ്ധ്യക്ഷനായി. ഐഎന്‍ടിയുസി ദേശീയ സമിതിയംഗം അഡ്വ.എം.സി.ജോസ്, സിപിഎം ജില്ലാ സമിതിയംഗം എം.പൊക്ലന്‍, എല്‍ജെഡി ജില്ലാ പ്രസിഡന്റ് എ.വി.രാമകൃഷ്ണന്‍, സിപിഐ ജില്ലാ സമിതിയംഗം എ.ദാമോദരന്‍, സിപിഎം ഏരിയ സെക്രട്ടറി അഡ്വ.രാജ്‌മോഹന്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി.യൂസഫ്ഹാജി, ലേറ്റസ്റ്റ് പത്രാധിപര്‍ അരവിന്ദന്‍ മാണിക്കോത്ത്, പ്രസ്‌ഫോറം പ്രസിഡന്റ് ഇ.വി.ജയകൃഷ്ണന്‍, അജാനൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ജന.സെക്രട്ടറി ഹമീദ് ചേരക്കാടത്ത്, മാനവ സൗഹൃദ വേദി പ്രസിഡന്റ്  അഡ്വ.പി.നാരായണന്‍, ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് പി.കെ.നിഷാന്ത്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണന്‍, സിപിഐ മണ്ഡലം സെക്രട്ടറി ബാബുരാജ്, കോണ്‍ഗ്രസ്(ഐ) മണ്ഡലം പ്രസിഡന്റ് എം.കുഞ്ഞിക്കൃഷ്ണന്‍, ഹൊസ്ദുര്‍ഗ് എ.ഇ.ഒ പി.വി.രാജന്‍, ടി.മുഹമ്മദ് അസ്ലം എന്നിവര്‍ പ്രസംഗിച്ചു. പി.എ.മൊയ്തു പള്ളിപ്പുള സ്വാഗതവും എന്‍ജിനീയര്‍ മുഹമ്മദ്കുഞ്ഞി ഖത്തര്‍ നന്ദിയും പറഞ്ഞു. ഹിറ മസ്ജിദ് ഇമാം മിസ്ബാഹുദ്ദീന്‍ ഖിറാഅത്ത് നടത്തി.പ്രസിഡന്റ് കുഞ്ഞാമദ് ബെസ്റ്റോ, ജനറല്‍ സെക്രട്ടറി സി.അബ്ദുറഷീദ് എന്നിവരുടെ നേതൃത്വത്തില്‍ ഹിറ മസ്ജിദ് ഭാരവാഹികളും പ്രവര്‍ത്തകരും ഇഫ്ത്താര്‍ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ