കാഞ്ഞങ്ങാട്: അന്യ സംസ്ഥാന ത്തൊഴിലാളികള്‍ക്ക് അനുഗ്രഹമാകുകയാണ് പള്ളികളിലെ റമസാന്‍ ടെന്റുകള്‍. പകല്‍ മുഴുവനും ജോലിയും കുടാതെ നോമ്പുമായി കഴിയുന്ന അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് ഇത്തരം ടെന്റുകള്‍ വലിയ തോതില്‍ അനുഗ്രഹമായി മാറുന്നത്. നോമ്പു മുറിക്കാനായി പള്ളികളില്‍ സ്ഥാപിച്ചിട്ടുള്ള ടെന്റുകളിലാണ് ഇവരുടെ നോമ്പ് മുറി നടക്കുന്നത്.
കഴിഞ്ഞ എട്ട് വര്‍ഷമായി അതിഞ്ഞാല്‍ മുസ്ലീം ജമാഅത്ത് കമ്മിറ്റി പള്ളി പരിസരത്ത് ഒരുക്കുന്ന ഇഫ്ത്താര്‍ വഴിയാത്രക്കാര്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ഉപകാരമായിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം മുതല്‍ കാസര്‍ഗോഡ് ജില്ലാ കലക്ടറിന്റെ അഭ്യര്‍ത്ഥന മാനിച്ച് കൊണ്ട് തികച്ചും പ്ലാസ്റ്റിക്ക് രഹിതമായ പാത്രങ്ങള്‍ ഉപയോഗിച്ച് കൊണ്ടാണ് ഇഫ്താറിന്റെ വിഭവങ്ങള്‍ നിരത്തുന്നത്. ദിവസവും 200ല്‍പരം ആളുകളാണ് ഇഫ്താറിനായി എത്തിച്ചേരുന്നത്. ഇഫ്താറിന് വരുന്നവരെ സ്വികരിക്കാന്‍ ജമാ അത്ത് ഭാരവാഹികള്‍ക്ക് പുറമെ റമീസ്മട്ടന്‍, ഉസ്മാന് കെ.സി, എം.കെ.മുഹമ്മദ് കുഞ്ഞി, പി.പി. കുഞ്ഞാമു, ശമ്മാസ്, തന്‍സീം, റാഷിദ്, മശൂദ്, അന്‍സാര്‍, ശംസീര്‍, സലിം തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ