വെള്ളിക്കോത്ത് ഒറ്റയ്ക്ക് താമസിക്കുന്ന റിട്ട. അധ്യാപികയെ ഭീഷണിപ്പെടുത്തി ഒമ്പത് പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് ഒറ്റയ്ക്ക് താമസിക്കുന്ന റിട്ട. അധ്യാപികയെ കത്തി ഭീഷണി പ്പെടുത്തി ഒമ്പത് പവന്‍ സ്വര്‍ണം കവര്‍ന്നു. കുടാതെ ആയിരം രൂപയും കവര്‍ന്നു. സ്വര്‍ഗമഠത്തില്‍ താമസിക്കുന്ന ഓമന ടീച്ചറെയാണ് ഭീഷണിപ്പെടുത്തി സ്വര്‍ണ്ണവും പണവും കവര്‍ന്നത്. വീട്ടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ടു തകര്‍ത്ത് ഉള്ളില്‍ കടന്ന മോഷ്ടാക്കള്‍ ടീച്ചറെ ഭീഷണി പ്പെടുത്തുകയായിരുന്നു. ഭീഷണിപ്പെടുത്തിയപ്പോള്‍ ഭയന്ന് കൈയിലുണ്ടായിരുന്ന സ്വര്‍ണ്ണവും പണവും ഇവര്‍ നല്‍കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. സ്ഥലത്ത് പൊലിസും ഫോറന്‍സിക്ക് വിഭാഗവും പരിശോധന നടത്തുന്നു. അടുത്ത വീട്ടില്‍ താമസമുണ്ടായിരുന്ന ടീച്ചറുടെ മകന്‍ ഇന്ന് അവിടെയുണ്ടായിരുന്നില്ല. ആ തക്കം നോക്കിയാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ