ബുധനാഴ്‌ച, ജൂൺ 13, 2018
കാഞ്ഞങ്ങാട്: റഷ്യയില്‍ കാല്‍പന്തുകളിയുടെ ലോക മാമാങ്കത്തിന് തുടക്കമാവാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കവെ ലോകകപ്പ് ലഹരിയില്‍. കേരളാ ഫുട്‌ബോളിന്റെ മെക്കയെന്നറിയപ്പെടുന്ന കാസര്‍കോട് ജില്ലയില്‍ എല്ലായിടങ്ങളിലും ഒരോ ടീമിന്റെയും ആരാധാകര്‍ അവരുടെ ടീമികളെ അവതാനങ്ങള്‍ പാടി ഫ്ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തുന്ന തിരക്കിലാണ്. മിക്കവാറും അര്‍ജന്റീനയും ബ്രസീലും തന്നെയാണ് ആരാധകരുടെ ഇഷ്ട ടീം. തീപാറുന്ന ഡയലോഗുകളിലൂടെ തങ്ങളുടെ ടീമിനെ പാടി പുകഴ്ത്താനാണ് ആരാധകര്‍ മല്‍സരിക്കുന്നത്. തൃക്കരിപ്പൂര് മുതല്‍ കാഞ്ഞങ്ങാട് വരെ ബസില്‍ സഞ്ചരിക്കുന്നവര്‍ക്ക് കാണാന്‍ കഴിയുക ഒരോ ബസ് സ്‌റ്റോപ്പിനുമരികെ ഫ്ലക്‌സ് ബോര്‍ഡുകളുടെ നീണ്ട നിരയാണ്. മഞ്ഞകിളികള്‍ എത്ര ഉയരത്തില്‍ പറന്നാലും, അത് നീലാകാശത്തിന് താഴെ മാത്രമാണെന്നാണ് അര്‍ജന്റീനക്കാരന്റെ ഫ്ലക്‌സിലെ കുറിപ്പ്. രാജവീഥി ഒരുങ്ങുകയാണ്... രാജാവിന്റെ വരവിനാണ് എന്ന് ഫുട്ബോള്‍ ഇതിഹാസം മെസിയെക്കുറിച്ചും അര്‍ജന്റീനിയര്‍ ആരാധകര്‍ ഫ്ലക്‌സില്‍ കുറിക്കുന്നു. ഫുട് ബോള്‍ ലഹരി കവിതകളാക്കുകയാണ് ഫഌക്‌സുകള്‍. കാലം ആശാനെന്ന് പേരിട്ടു വിളിച്ച ആ മനേജര്‍ ടിറ്റയും ചങ്ങല ക്കെട്ടഴിച്ചുവിടുന്ന ആ പടുക്കുറ്റന്‍ ടീം ബ്രസീല്‍ എന്നാണ് ബ്രസീലുകാരുടെ ഫ്ലക്‌സിലെ ഫുട്ബോള്‍ കവിത. ബ്രസീലവര്‍ക്ക് ചങ്കല്ല..ചങ്കിടിപ്പാണ് എന്നും ഫഌക്‌സുകളിലുണ്ട്. ബ്രസീലും അര്‍ജന്റീനയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് സൂപ്പര്‍ താരം ക്രിസ്റ്റ്യാന റൊണോള്‍ഡോവുള്ള പോര്‍ച്ചുഗലാണ്. എല്ലായിടത്തും പോര്‍ച്ചുഗലുണ്ട്. കഴിഞ്ഞ വര്‍ഷ ത്തെ ജേതാക്കളായ ജര്‍മ്മനിക്കും ഇംഗ്ലണ്ടിനും സ്പെയിനിനുമാണ് പിന്നീട് ആരാധക വൃന്ദമുള്ളത്. അവരും ജില്ല മുഴുവനും ഫഌക്‌സുകളും കൊടികളും ഉയര്‍ത്തുന്നുണ്ട്.



0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ