ബുധനാഴ്‌ച, ജൂൺ 13, 2018
തൃക്കരിപ്പൂർ: ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ് എന്ന പ്രമേയം ഉയർത്തിപ്പിടിച്ചുള്ള എം.എസ്.എഫ് സ്കൂൾ തല മെമ്പർഷിപ്പ് 
വിതരണത്തിന്റെ കാസറഗോഡ് ജില്ലാ തല ഉദ്ഘാടനം തൃക്കരിപ്പൂർ വി.പി.പി.എം.കെ.പി.എസ്.ജി.വി.എച്.എസ് സ്കൂളിൽ വെച്ച് നടന്നു. ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി സ്കൂൾ വിദ്യാർത്ഥി മക്ബൂൽ അലിക്ക് മെമ്പർഷിപ്പ്  നൽകി ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് ജാബിർ തങ്കയം അധ്യക്ഷത വഹിച്ചു. ജില്ലാ ആക്റ്റിങ്ങ് ജന:സെക്രട്ടറി ഇർഷാദ് മൊഗ്രാൽ സ്വാഗതം പറഞ്ഞു, കുഞ്ഞബ്ദുള്ള ബിരിച്ചേരി,അസറുദ്ദീൻ മണിയനോടി, നബീൽ വടക്കേകൊവ്വൽ, മുസവ്വിർ കക്കുന്നം, നിബ്രാസ്, മുനാസിർ, മിഷാൽ, ഫഹ്സിൻ, റിബത്തുള്ള, സഹൽ തൃകരിപ്പൂർ തുടങ്ങിയവർ സംബന്ധിച്ചു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ