വ്യാഴാഴ്‌ച, ജൂൺ 14, 2018
കാഞ്ഞങ്ങാട്: ഒരു റോഡ് ഒരു ദിവസം ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് ഉദ്ഘാടനം ചെയ്ത് രാഷ്ട്രീയ നാടകം കളിച്ചു.
നഗരസഭയിലെ 36ാം വാര്‍ഡില്‍പ്പെട്ട കല്ലുരാവിപള്ളി റോഡാണ് രാവിലെ മുസ്ലിംലീഗ് വാര്‍ഡ് കൗണ്‍സിലര്‍ സക്കീന യൂസഫ് ഉദ്ഘാടനം ചെയ്ത്. അ തേ റോഡ് വൈകീട്ട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശനും ഉദ്ഘാടനം ചെയ്ത് ജനത്തെ വിഡ്ഡികളാക്കി രാഷ്ട്രീയം കളിച്ചു. വികസന പ്രവര്‍ത്തനങ്ങളില്‍ ചെയര്‍മാനും ഭരണപക്ഷവും വിവേചനപരമായി പെരുമാറുന്നു എന്ന് ആരോപിച്ചാണ് മുസ്ലിംലീഗ് വാര്‍ഡ് കൗണ്‍സിലറും കൂട്ടരും രാവിലെ തന്നെ റോഡ് ഉദ്ഘാടനം ചെയ്തത്.എന്നാല്‍ വൈകീട്ട് ചെയര്‍മാന്‍ രമേശനും കൂട്ടരുമെത്തി വീണ്ടും ഒരു ഉദ്ഘാടനവും നടത്തി. അതിനിടിയല്‍ ചെയര്‍മാന്റെ ഉദ്ഘാടന ചടങ്ങ് അലങ്കോലമക്കാന്‍ ലീഗുക്കാര്‍ ശ്രമിച്ചുവെന്നാരോപണവും നഗരസഭ ചെയര്‍മാന്‍ ആരോപിക്കുകയും ചെയ്തു. എന്തായാലും ഒറ്റ റോഡ് ഉദ്ഘാടനം രണ്ട് ചടങ്ങാക്കി ഭരണപക്ഷവും പ്രതിപക്ഷവും നഗരസഭയിലെ ജനങ്ങളെ വിഡ്ഡികളാക്കി രാഷ്ട്രീയം കളിയാക്കുകയായിരുന്നുയിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ