ശനിയാഴ്‌ച, ജൂൺ 16, 2018
കാഞ്ഞങ്ങാട്: യാത്രക്കിടയില്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട രണ്ട് കാറുകളെയും ബൈക്കിനെയും ഇടിച്ച ശേഷം തൊട്ടടുത്തുള്ള സ്വാകാര്യ ആസ്പത്രിയുടെ മോട്ടോര്‍ പമ്പും തകര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചെ അതിഞ്ഞാല്‍ കേരള ആസ്പത്രിയിലെ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചാണ് സംഭവം..
കാസര്‍കോട് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുകയായിരുന്ന കെ.എല്‍ 60 സി 4658 നമ്പറാണ് അപകടമുണ്ടാക്കിയത്. ആറങ്ങാടിയിലെ നിസാറിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 60 കെ 6804 ആള്‍ട്ടോ കാര്‍, അതിഞ്ഞാലിലെ റഫീഖിന്റെ കെ.എല്‍ 60 ജെ 2449 നമ്പര്‍ ഐ 20 കാര്‍, ആറങ്ങാടിയിലെ പടിഞ്ഞാറന്‍ ഹസന്റെ കെ.എല്‍ 60 ജെ 6335 നമ്പര്‍ ബൈക്കിനും കെ.എല്‍ 60 ഇ 5688 ബൈക്കുമാണ് ഇടിച്ച് തകര്‍ത്തത്.
പിന്നീട് ആസ്പത്രിയുടെ പുറത്ത് സ്ഥാപിച്ച  മോട്ടോര്‍ പമ്പിന് ഇടിച്ച് കേടു വരുത്തിയ കാര്‍ തൊട്ടടുത്ത മതിലിനിടിച്ച് നില്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് ആസ്പത്രിക്ക് അകത്ത് നിന്നും സെക്യുരിറ്റി ജീവനക്കാരനും സെക്യുരിറ്റി ജീവനക്കാരനും ഓടിയെത്തി. അപകടം വരുത്തിവെച്ച ഡ്രൈവറെ ആസ്പത്രിയിലെത്തിച്ചുവെങ്കിലും ഇയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഈ സമയത്ത് ആസ്പത്രിക്ക് മുന്നില്‍ രോഗികളും വഴിയാത്രക്കാരും കുറവായതിനാല്‍ വന്‍ ദുരന്ത മൊഴിവായി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ