കാസർകോട്: പുതുതായി ആരംഭിച്ച മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസിനു കാസർകോട് സ്റ്റോപ്പ് അനുവദിക്കണം എന്നാവശ്യപ്പെട്ട്
കാസർകോടിനൊരിടം ജനകീയ കൂട്ടായ്മ ജില്ലയിലെത്തിയ രാജ്യസഭാ എംപി വി.മുരളീധരനു നിവേദനം നൽകി.
എല്ലാ ജില്ലാ കേന്ദ്ര സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിക്കേണ്ടതാണെന്നും ഇവിടെ സ്റ്റോപ്പ് അനുവദിക്കാതിരിക്കാനുള്ള തടസ്സം എന്താണെന്നു മനസ്സിലാകുന്നില്ലന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയം റെയിൽവേ മന്ത്രി പിയൂഷ് ഗോയലുമായി ചർച്ച ചെയ്യുമെന്നും എംപി അറിയിച്ചു. ശിഹാബ് കെജെ മൊഗർ,ഡോ. ഷമീം മുഹമ്മദ്, അഹ്‌റാസ് അബൂബക്കർ എകെ, കെപിഎസ് വിദ്യാനഗർ, സഫ്‌വാൻ വിദ്യാനഗർ എന്നിവർ സംബന്ധിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ