കാഞ്ഞങ്ങാട്: ഇമ്മാനുവൽ സിൽക്സിൽ നിന്നും വിഷു ആഘോഷത്തോടനുബന്ധിച്ച് പുതുവസ്ത്രങ്ങൾ പർച്ചേസ് ചെയ്ത ഉപഭോക്താക്കൾക്കായി നടന്ന ബംപർ നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ കാഞ്ഞങ്ങാട് മുൻസിപ്പൽ വൈസ്.ചെയർപേഴ്സൺ എൽ.സുലൈഖ വിതരണം ചെയ്തു. ഒന്നാം സമ്മാനമായ കാർ 272 15 എന്ന നമ്പറിന്റെ ഉടമ അഖിൽ രാജു നേടി.രണ്ടാം സമ്മാനമായ റോയൽ എൻഫീൽഡ് ബുള്ളറ്റ് നേടിയത് 39870 നമ്പറിന് ഉടമയായ മുഹമ്മദ് ഷാൻ ആണ്.മൂന്നാം സമ്മാനമായ രണ്ട് സ്കൂട്ടറുകൾ നേടിയത് ആൽവിയ ഷിജു, പ്രീത,കെ.നായർ എന്നിവരാണ്.കൂടാതെ പ്രോത്സാഹന സമ്മാനങ്ങളായി പത്ത് സ്വർണ്ണ നാണയങ്ങളും നൽകി. ഇമ്മാനുവൽ സിൽക്സിൻ നടന്ന ചടങ്ങിൽ പി.ആർ.ഒ. മൂത്തൽ നാരായണൻ സ്വാഗതം പറഞ്ഞു. സി.ഇ.ഒ. ടി.ഒ. ബൈജു, ഷോറൂം മാനേജർ മുജീബ് എന്നിവർ പങ്കെടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)





0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ