ബല്ലാ കടപ്പുറം അബൂദാബി ശാഖാ കമ്മിറ്റി പ്രസിഡണ്ട് കെ കെ നവാസ് ഹസ്സന്റെ അദ്ധ്യക്ഷതയിൽ നടന്ന സ്നേഹ സംഗമത്തിൽ സെക്രട്ടറി എ കെ മൊയ്‌തീൻ സ്വാഗതം പറഞ്ഞു. അബൂദാബി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പി കെ അഹമദ് ബല്ലാ കടപ്പുറം സംഗമം ഉദ്ഘാടനം ചെയ്തു. സംഘടനാ സംവിധാനങ്ങളും കൂട്ടായ്മകളും ഉണ്ടാകുന്നത് നന്മയുള്ള മനസ്സിൽ ഉദിക്കുന്ന ചിന്തകളിലൂടെയാണെന്നും ചിന്തകൾ പ്രവത്തനപദത്തിലേക്കും, പ്രയത്നത്തിലേക്കും പരിണമിക്കുമ്പോഴും ആണ്. നമ്മുടെ മുൻകാമികളും പണ്ഡിതന്മാരും നമുക്ക് കാണിച്ചു തന്ന മാതൃകകളാണ് കൂട്ടായ്മകളും സംഘടനകളും മഹല്ല് സംവിധാനങ്ങളും. അവരുടെ കാഴ്ചപ്പാടുകളും ചിന്തകളും പ്രവർത്തനങ്ങളും ദീർഗ്ഗ വീകഷണത്തോടെയുള്ളതാണ് എന്നതിന്റെ തെളിവാണ് ഇന്ന് കേരളത്തിലെ വികാസങ്ങൾക്ക് ഹേതു. ആയതിനാൽ സംഘടനാ സംവിധാനങ്ങളെയും മഹല്ല് സംവിധാനങ്ങളെയും പരിപോഷിപ്പിക്കാനും ഏറ്റെടുക്കാനും യുവാക്കൾ മുന്നിട്ടിറങ്ങണം എന്നും ഉത്ഘാടന പ്രസംഗത്തിൽ പി കെ അഹമദ് സാഹിബ് ഉത്‌ബോധിപ്പിച്ചു. അബൂദാബി കാസറഗോഡ് ജില്ലാ ജോയിൻ സെക്രട്ടറിയും എസ് കെ എസ് എസ് എഫ് നേതാവും ആയ അനീസ് മാങ്ങാട് മുഖ്യാഥിതി ആയിരുന്നു. അബൂദാബി ഇന്ത്യൻ ഇസ്ലാമിക് കൾച്ചറൽ സെന്റർ സെക്രട്ടറിയും കാഞ്ഞങ്ങാട് മുസ്ലിം യതീം ഖാന പ്രസിഡണ്ടും ആയ എം എം നാസർ, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജോയിൻ സെക്രട്ടറി ഷാഫി സിയാറത്തിങ്കര, മഹമൂദ് കല്ലൂരാവി റഷീദ് ഞാണിക്കടവ് എന്നിവർ ആശംസകൾ നേർന്നു.
മദ്ഹ് ഗാനങ്ങളോടെ തുടങ്ങിയ പരിപാടി വിവിധ മത്സരങ്ങൾ കൊണ്ട് ശ്രദ്ധേയമായി. അനുഭവം പങ്കു വെക്കൽ മത്സരം ഏറ്റവും രസകരവും, ചിന്താദായകവും, അതോടൊപ്പം എല്ലാം മറന്നു ചിരിക്കാനുള്ള അവസരവുമായി മാറി. ഗൾഫ് പ്രവാസത്തിനിടയിൽ ഉണ്ടായ രസകരമായ അനുഭവങ്ങൾ പങ്കു വെക്കുക എന്നതായിരുന്നു മത്സരം. തുടർന്ന് രണ്ടു ഗ്രൂയകളായി തിരിച്ചുള്ള ഇസ്ലാമിക് ക്വിസ് മത്സരവും വേറിട്ടതായി. മത്സര വിജയികൾക്ക് അനീസ് മാങ്ങാട് സമ്മാന വിതരണം ചെയ്തു.
മഹല്ല് ശാക്തീകരണത്തിനും മഹല്ല് സംവിധാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിലും നിലവിൽ ജമാഅത്തിന്റെ കീഴിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ, എം സി ബി എം എൽ പി സ്കൂൾ, അൽ ബിർ പ്രീ പ്രൈമറി സ്കൂൾ, ശംസുൽ ഉലമ അൽ മനാർ അറബിക് കോളേജ്, ബീവി ഖദീജ വാഫിയ വിമൻസ് കോളേജ് എന്നിവയുടെ ഉയർച്ചക്കും വേണ്ടിയുള്ള അബൂദാബി കമ്മിറ്റിയുടെ പ്രയത്നത്തിന് ബല്ലാ കടപ്പുറം മഹല്ല് നിവാസികളായ പ്രവാസികൾ നൽകുന്ന പിന്തുണ മഹത്തരമാണെന്നും, ഊർജ്‌ജസ്വലരായ യുവാക്കളുടെ സാനിധ്യവും പ്രയത്നവും ആശാവഹം ആണെന്നും ജമാഅത്ത് പ്രസിഡണ്ട് കെ കെ നവാസ് ഹസ്സൻ പറഞ്ഞു. ട്രഷറർ ഇസ്മായിൽ പി ടി എസ് നന്ദിയും പറഞ്ഞു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ