തിങ്കളാഴ്‌ച, ജൂൺ 18, 2018
ചെങ്കള: സഹ്റാ വുമൺസ് ഡേ കോളേജ് സംഘടിപ്പിച്ച എജുസൈൻ പഠന ക്യാമ്പും രക്ഷാകർതൃ സംഗമവും വിദ്യാർത്ഥികളിൽ പുത്തനുണർവുണ്ടാക്കി. പ്രശസ്ത ട്രയ്നർ ശംസുദ്ധീൻ ദുബായ്, സുനൈന വഫിയ്യ തുടങ്ങിയവർ ക്ലാസ്സിന് നേതൃത്വം നൽകി. വിദ്യാർത്ഥികൾ വളരെ ആവേശത്തോടെ ഗ്രൂപ്പ് ചർച്ചയിൽ പങ്കെടുത്തു. ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ സ്റ്റഡി സെന്ററായിട്ടാണ് സ്ത്രീകൾക്ക് വേണ്ടി മാത്രമായിട്ടുള്ള ആധുനിക സൗകര്യത്തോടെയുള്ള സ്ഥാപനമാണ് സഹ്റ വുമൻസ് കോളേജ്. പരിപാടി ഹുദവീസ് ജില്ലാ ട്രഷറർ ഇർഷാദ് ഹുദവി ബെദിര ഉദ്ഘാടനം ചെയ്തു. അഷ്റഫ് ഹുദവി പാടലടുക്ക അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ്  ജില്ലാ പ്രസിഡന്റ് അശ്റഫ് എടനീർ മുഖ്യാതിഥിയായി. ചെയർമാൻ എം.എം മുഹമ്മദ് കുഞ്ഞി ഹാജി, ഹാരിസ്, ദാരിമി ബെദിര, എം.എ അബൂബക്കർ ഹാജി.(ജമാ അത്ത് പ്രസിഡന്റ്), സി.ബി .അബുല്ല ഹാജി.(ജമാ അത്ത് സെക്രട്ടറി), ബി.കെ. അബദുസമദ് (ചെങ്കള പഞ്ചായത്ത് ലീഗ് പ്രസിഡന്റ്), റശീദാ  ഖാദർ ( വാർഡ് മെമ്പർ), ബേർക്ക അബ്ദുല്ലക്കുഞ്ഞി ഹാജി, ഖാദർ ചെങ്കള, ഖാദർഹാജി ബി.എം ഖാദർ, എ എം മൊയ്തു.എരിയൽഎം.എ.എച്ച് മഹ്മൂദ് ബദ്രിയ ഖാദർ, പി.എച്ച് അസ് ഹരി, സലാം പള്ളങ്കോട്, എം - എം അഹ്മദ്, എം.എം ഖാദർ,എം.എംനൗശാദ്ജാസിർ, നിശാദ്, ഹനീഫ്ബദ്രിയ,മലിക്ചെങ്കള,എം.എശറഫുദ്ധീൻനിസാർ ചെങ്കള, സിഎംചെങ്കള മഹ് റൂഫ് ബദ്രിയ, അബ്ബlസ് സി.എം,
തുടങ്ങിയവർ സംബന്ധിച്ചു. ജഅഫർ ഹുദവി സ്വാഗതവും ലത്തീഫ് മാർപ്പനടുക്ക നന്ദിയും പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ