'പരിധി കടന്നു നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ജയിലില്‍ അയക്കരുത്. മരണം വരെയും തൂക്കിലേറ്റുകയാണ് വേണ്ടത്. ഇതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകാന്‍ പാടില്ല' ബാബാ രാംദേവ് മാധ്യമങ്ങളോട് പറഞ്ഞു.
കാവി വേഷധാരിയായി ഇരിക്കുക എന്നത് മാത്രമല്ല ഒരു ആത്മീയ നേതാവിന്റെ മാനദണ്ഡം.
എല്ലാ മേഖലയ്ക്കും അതിന്റേതായ പരിമിതികളുണ്ട്. എല്ലാ ജോലിക്കും അതിന്റേതായ പെരുമാറ്റച്ചട്ടമുണ്ട്. ഇത് ആള്‍ദൈവങ്ങള്‍ക്കുമുണ്ട്. കാവി വസ്ത്രം അണിഞ്ഞാല്‍ മാത്രം ബാബായാകില്ലെന്നും ഇത് വ്യക്തിത്വത്തെയും അടിസ്ഥാനമാക്കിയിരിക്കുമെന്നും യോഗാഗുരു പറഞ്ഞു.
ദാത്തി മഹാരാജ് എന്ന് വ്യാജ ആള്‍ദൈവത്തിനെതിരെ ബലാത്സംഗ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് രാംദേവിന്റെ പ്രതികരണമുണ്ടായിരിക്കുന്നത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ