നോവലിസ്റ്റും ചെറുകഥാകൃത്തും റിട്ടേഡ് അധ്യാപകനുമായ നെല്ലിക്കാട്ട് കൃഷ്ണന്‍ നിര്യാതനായി
കാഞ്ഞങ്ങാട്: നോവലിസ്റ്റും ചെറുകഥകൃത്തും റിട്ടേഡ് അധ്യാപകനുമായ നെല്ലിക്കാട്ട് കൃഷ്ണന്‍ (75) നിര്യാതനായി. 1981ല്‍ കുങ്കുമം നോവല്‍ അവര്‍ഡ് ജേതാവായിരുന്നു. പഞ്ചുരുളി പ്രധാന നോവലുകളില്‍ ഒന്നാണ്. നിരവധി നോവലുകളും ചെറുകഥകളും എഴുതിയിട്ടുണ്ട്. ജിയുപി സ്‌കൂള്‍ പുല്ലൂര്‍, ഹൊസ്ദുര്‍ഗ് ഗവ.ഹൈസ്‌കൂള്‍, നായിക്കയം ജിഎല്‍പിഎസ്, കൊന്നക്കാട് ജിഎല്‍പിഎസ്, വാഴക്കോട് ജിഎല്‍പിഎസ് എന്നിവിടങ്ങളില്‍ അധ്യാപകനായി ജോലി ചെയ്തിരുന്നു. ഭാര്യ ഇന്ദിര (റിട്ടേഡ് അധ്യാപിക). മകള്‍: കെവി സോന, (സദ്ഗുരു പബ്ബിക് സ്‌കൂള്‍ പേരൂര്‍), മരുമകന്‍: വിജയകുമാര്‍( അക്കൗണ്ടന്റ് പി ഡബ്യൂഡി ഓഫീസ് കോഴിക്കോട്) സഹോദരങ്ങള്‍: എം.കെ ചന്ദ്രന്‍ (റിട്ടേഡ് നേവല്‍ ഓഫീസര്‍), അമ്മിണി, നാരായണി, ബേബി, മാധവി. സംസ്‌കാരം ചൊവ്വഴ്ച രാവിലെ പത്ത് മണിക്ക്. .

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ