തിങ്കളാഴ്‌ച, ജൂൺ 18, 2018
കാഞ്ഞങ്ങാട്: നാടിനെ നടുക്കിയ ഫഹദ് വധക്കേസില്‍ ജില്ലാ അഡീഷണല്‍ സെക്ഷന്‍ കോടതി വിധിയില്‍ തൃപ്തരാവാതെ ഫഹദിന്റെ കുടുംബം. പ്രതി വിജയന് ലഭിച്ചിരിക്കുന്നത് ജീവപര്യന്തം തടവും പിഴയുമാണ്. എന്നാല്‍ തങ്ങള്‍ അനുഭവിച്ച വേദനകള്‍ ഇതിനെക്കാള്‍ വലുതാണ്. അതു കൊണ്ട് ത്‌ന്നെ ജില്ലാ സെഷന്‍ കോടതിയു ടെ വിധിക്കെതിരെ എന്ത് ചെയ്യുമെന്നത് ഫഹദിനായി ഹാജരായ അഡീ.പബ്ലിക്ക് പ്രോസിക്യൂട്ടറുമായി ആലോചിച്ച് കാര്യങ്ങള്‍ ചെയ്യുമെന്നാണ് പിതാവ് അബ്ബാസ് പറയുന്നത്. വധശിക്ഷയാണ് ഈ കേസില്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതിക്ക് കിട്ടിയത് ജീവപര്യന്തമാണ്. അതു കൊണ്ട് അത്തരമൊരു നീതിക്കായി ഏത് അറ്റം വരെയും പോകുമെന്നാണ് പിതാവ് അബ്ബാസ് പറയുന്നത്. ജില്ലാ സെക്ഷന്‍ കോടതിയുടെ വിധിയില്‍ തൃപ്തരല്ലെങ്കില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാം. അത്തരത്തിലുള്ള നിയമപരമായ നീക്കമായിരിക്കും ഫഹദിന്റെ കേസില്‍ കുടുംബം ചെയ്യുകയെന്നാണ് തോന്നുന്നത്. മാനസിക വൈകല്യമുണ്ടെന്ന് പ്രതി കോടതിയില്‍ പറഞ്ഞിരുന്നു വെങ്കിലും കോടതി അത് മുഖവില ക്കെടുത്തിരുന്നില്ല. പരമാവധി ശിക്ഷ നല്‍കണമെന്നാണ് ഫഹദിനായി വാദിച്ച അഡീ.പബ്ലിക്ക് പ്രോസിക്യൂട്ടറും വാദിച്ചത്. കോടതി  ഐ.പി.സി 302, 341 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കൊലപാതക കുറ്റം ചാര്‍ത്തി ഐ.പി.സി 302 പ്രകാരം അമ്പതിനായിരം രൂപ പിഴയും ജീവപര്യന്തവും. മുന്‍ വൈരാഗ്യം എന്ന പേരില്‍ ഐ.പി.സി 341 പ്രകാരം ഒരു വര്‍ഷം തടവും 15,000 രൂപയും പിഴയും വിധിച്ചിട്ടുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ