
കാഞ്ഞങ്ങാട്: കഴിഞ്ഞ നാലു മാസമായി കാഞ്ഞങ്ങാട് പാറപ്പള്ളി സ്‌നേഹാലയം വൃദ്ധസദനത്തിലെ അന്തേവാസിയായിരുന്ന ഇരിക്കൂര്‍ സ്വദേശി അഹമ്മദ് ഹര്‍ഷാദ്. ആരുമില്ലാത്ത ഹര്‍ഷദിന്റെ കാര്യം അവിടെ ഭക്ഷണം കൊടുക്കാ നെത്തിയ കാഞ്ഞങ്ങാട്, ബാവനഗര്‍ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുകയും സംരക്ഷിക്കാന്‍ തയ്യാറുണ്ടെങ്കില്‍ വരാന്‍ തയ്യാറാണെന്ന് നിഷ്‌കളങ്കതയോടെ ഹര്‍ഷാദ് പറഞ്ഞു. ഇതു പ്രകാരം എസ്‌കെഎസ്എസ്എഫ് ബാവ നഗര്‍ ശാഖ പ്രവര്‍ത്തകര്‍ വീഡിയോ റിപ്പോര്‍ട്ട് തയ്യാറാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. നിമിഷ നേരം കൊണ്ട് ബന്ധുക്കളും നാട്ടുകാരും ബന്ധപ്പെടുകയും ഇന്ന് രാവിലെ ബന്ധുക്കള്‍ വന്ന് സ്വദേശമായ ഇരിക്കൂറിലേക്ക് കൊണ്ട് കൊണ്ടുപോകുകയായിരുന്നു. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ മരണപ്പെട്ട ഹര്‍ഷാദ് പ്രീ ഡിഗ്രി കഴിഞ്ഞു ഹോട്ടല്‍ മാനേജ്‌മെന്റ് വരെ പഠിച്ചു. സൗദിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇടയ്ക്ക് ബൈക്ക് ആക്‌സിഡന്റ് പറ്റി ഇടതു കൈ സ്വാധീനം കുറഞ്ഞു. ഒരുപാട് കാലം മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടെ നിന്നും വത്സന്‍ എന്നു പേരുള്ള ഒരു വ്യക്തിയാണ് സ്‌നേഹാലയത്തില്‍ എത്തിച്ചത്. എസ്‌കെഎസ്എസ്എഫ് ബാവാ നഗര്‍ ശാഖ പ്രസിഡന്റ് ശരീഫ് മാസ്റ്റര്‍, പ്രവര്‍ത്തകരായ റാഷിദ് തിഡില്‍, ഹുസൈനാര്‍, ശഫീഖ് തൊട്ടി, കരീം അബ്ദു എന്നിവരു ടെ നേതൃത്വത്തിലാണ് ഹര്‍ഷദി നെ ഏറ്റടുക്കുവാന്‍ ആ രെങ്കിലും തയ്യാറാവുമോ എന്ന് ചോദിച്ച് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ നല്‍കിയത്. തെരുവില്‍ ഹോമിക്കപ്പെടുന്ന അനാഥജന്മങ്ങള്‍ക്ക് താങ്ങും തണലുമായ അമ്പലത്തറ മൂന്നാംമൈലില്‍ സ്ഥിതി ചെയ്യുന്ന സ്‌നേഹാലയത്തില്‍ വിവിധദേശങ്ങളില്‍ നിന്നുമുള്ള കിടപ്പുരോഗികളും മാനസികാസ്വാസ്ഥമുള്ളവരുമടക്കം 150 പേരാണ് ഇവിടെ അന്തേവാസികളായിട്ടുള്ളത്. ബ്രദര്‍ ഈശോദാസ് ആണ് സ്നേഹാലയത്തിന് നേതൃത്വം നല്‍കുന്നത്.
0 Comments