കാഞ്ഞങ്ങാട്: ശുചിത്വ കേരള പദ്ധതികളുടെ ഭാഗമായി ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് നഗരത്തിലെ യു.ബി.എം.സി. സ്കൂളും ആർട്ട് ഗാലറി പരസരവും വൃത്തിയാക്കുന്നതിനിടെ കണ്ടത് ഡെങ്കിക്കുത്താടികളും മദ്യക്കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും ദക്ഷണാവശിഷ്ടങ്ങളും. ആർട്ട് ഗാലറിക്ക് പിറകിൽ യു.ബി.എം.സി സ്കൂളിന് മുൻവശത്തായി ഉപയോഗ ശൂന്യമായി കിടന്നിരുന്ന നഗരസഭയുടെ മാലിന്യം നീക്കാൻ ഉപയോഗിക്കുന്ന ട്രോളികളിലാണ് കെട്ടി നിന്ന വെള്ളത്തിൽ കൂത്താടികളെ കണ്ടത്.
ശുചീകരണ പ്രവർത്തി ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ് സ്ഥാപക പ്രസിഡണ്ട് ഖാലിദ് സി പാലക്കി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സുകുമാരൻ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. പറഞ്ഞു. എം.ബി.ഹനീഫ്, ഹെഡ്മാസ്റ്റർ എം.ടി. രാജീവൻ, പി.ടി.എ പ്രസിഡണ്ട് ഇ.വി ജയകൃഷ്ണൻ, അബ്ദുന്നാസർ പി.എം., പി. കെ. പ്രകാശൻ മാസ്റ്റർ, അൻവർ ഹസൻ, അഷറഫ് കൊളവയൽ, എം.ശൗക്കത്തലി, ഹാറൂൺ ചിത്താരി, ഷറഫുദ്ദീൻ അതിഞ്ഞാൽ, അബൂബക്കർ ഖാജ, മുഹാജിർ കെ.എസ്., ഗോവിന്ദൻ നമ്പൂതിരി, മാളികയിൽ അബ്ദുള്ള, നാഞ്ചിപ്പു മുഹമ്മദ് കുഞ്ഞി എന്നിവർ നേതൃത്വം നല്‍കി.
0 Comments