ന്യൂഡല്‍ഹി: നിര്‍ഭയക്കേസില്‍ വധശിക്ഷ ഇളവുചെയ്യാനുള്ള പ്രതികളുടെ അപേക്ഷ സുപ്രീം കോടതി തള്ളി. നാലു പ്രതികളില്‍ മൂന്നുപേരാണ് പുനപരിശോധനാഹര്‍ജി നല്‍കിയിരുന്നത്. രാജ്യത്തെ നടുക്കിയ ബലാല്‍സംഗക്കേസില്‍ സുപ്രീംകോടതി തീരുമാനം നാട് ഉറ്റുനോക്കിയിരുന്നതായിരുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, അശോക് ഭൂഷണ്‍, ആര്‍ ഭാനുമതി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. ഹര്‍ജി തള്ളിയതോടെ പ്രതികള്‍ക്ക് ഇനി തിരുത്തല്‍ ഹര്‍ജി നല്‍കാം. അതും തള്ളിയാല്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാം.
പ്രതികളായ വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചത് റദ്ദാക്കാന്‍ പ്രതികളായ മുകേഷ് സിംഗ് (29), പവന്‍ ഗുപ്ത (22), വിനയ് ശര്‍മ്മ (23) എന്നിവരാണ് പുന:പരിശോധനാ ഹര്‍ജി നല്‍കിയത്. കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് താക്കൂര്‍ (31) ഹര്‍ജി നല്‍കിയിരുന്നില്ല.പ്രതികളിലൊരാളായ രാംസിംഗ് ജയിലിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടിരുന്നു.
വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെതിരെ നാലു പേരും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഹൈക്കോടതി ശിക്ഷ ശരിവയ്ക്കുകയായിരുന്നു. ഇത് പിന്നീട് സുപ്രീം കോടതിയും ശരിവച്ചു. തുടര്‍ന്നാണ് പുന:പരിശോധനാ ഹര്‍ജിയുമായി പ്രതികള്‍ വീണ്ടും സുപ്രീം കോടതിയിലെത്തിയത്.
0 Comments