റെയിൽവേ സ്റ്റേഷൻ വികസനത്തിലടക്കം പിന്നാക്കം നിൽക്കുന്ന കാഞ്ഞങ്ങാടിന്റെ വികസനത്തിനായി പുതിയ കൂട്ടായ്മ രൂപീകരിച്ചു

റെയിൽവേ സ്റ്റേഷൻ വികസനത്തിലടക്കം പിന്നാക്കം നിൽക്കുന്ന കാഞ്ഞങ്ങാടിന്റെ വികസനത്തിനായി പുതിയ കൂട്ടായ്മ രൂപീകരിച്ചു

കാഞ്ഞങ്ങാട്:  റെയിൽവേ സ്റ്റേഷൻ വികസനത്തിലടക്കം പിന്നാക്കം നിൽക്കുന്ന കാഞ്ഞങ്ങാടിന്റെ വികസനത്തിനായി പുതിയ കൂട്ടായ്മ. കാഞ്ഞങ്ങാട് ഡവലപ്‌മെന്റ് ഫോറം എന്ന പേരിൽ രൂപം കൊണ്ട കൂട്ടായ്മയിൽ കക്ഷിരാഷ്ട്രീയഭേദമെന്യേ എല്ലാവരും കൈകോർക്കും. റെയിൽവേ സ്റ്റേഷൻ വികസനം, റോഡ് വികസനത്തിലെ പോരായ്മകൾ തുടങ്ങി കാഞ്ഞങ്ങാടിന്റെ പ്രധാനപ്പെട്ട വിഷയങ്ങളെല്ലാം കൂട്ടായ്മയിൽ ചർച്ചയായി.

നിലവിലുള്ള വികസന സംഘടനകളുമായി കൈകോർത്തും എംപിയുടെയും മറ്റു ജനപ്രതിനിധികളുടെയും പ്രവർത്തനങ്ങളെ പിന്തുണച്ചും നാടിനു മുന്നേറ്റം ഉണ്ടാക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്നു ഭാരവാഹികൾ പറഞ്ഞു. ഭാരവാഹികൾ: എം.കെ.വിനോദ്കുമാർ (പ്രസി), കൺവീനറായി ജേസീസ് പ്രവർത്തകൻ പി.എം.നാസർ(കൺവീനര്‍), എം.വിനോദ്, കെ.പി.മോഹൻ (വൈ. ചെയർമാന്‍), ബി.മുകുന്ദ് പ്രഭു, ഹാറൂൺ ചിത്താരി (ജോ. കൺവീനര്‍) എം.എസ്.പ്രദീപ് (ട്രഷറര്‍).

Post a Comment

0 Comments