ജിദ്ദ : പരിശുദ്ധ ഹജ്ജ് കര്‍മം ആഗതമായിരിക്കെ ലക്ഷോപലക്ഷങ്ങള്‍ പങ്കാളികളാകുന്ന പരിശുദ്ധ ഹജ്ജ് വേളയില്‍ അല്ലാഹുവിന്റെ അതിഥികള്‍ക്ക് സേവനം ചെയ്യുന്ന സൗദി കെ.എം.സി.സി ഹജ്ജ് സെല്ലിന്‍റെ ഭാഗമായി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ ജിദ്ദ കാസറഗോഡ് ജില്ല കെ.എം.സി.സി ഒരുക്കങ്ങള്‍ ആരംഭിച്ചു .അനാകിസ്‍ മാർസിൻ പ്ലാസയിൽ നടന്ന ജിദ്ദ കാസറഗോഡ് ജില്ല ഹജ്ജ് വളണ്ടിയര്‍ സംഗമം ഇബ്‌റാഹീം ഇബ്ബൂവിൻറെ അധ്യക്ഷതയില്‍ കെ.എം.സി.സി ജിദ്ദ കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഹസ്സൻ ബത്തേരി ഉദ്ഘാടനം ചെയ്തു.
പ്രവാസ ജീവിതത്തില്‍ ഹാജിമാര്‍ക്ക് വേണ്ടി ത്യാഗ പൂര്‍ണമായ സേവനം കാഴ്ചവെച്ച് പുണ്യം നേടാനുള്ള സൗഭാഗ്യം സൗദി അറേബിയയില്‍ ഉള്ള പ്രവര്‍ത്തകര്‍ക്ക് മാത്രം ലഭിക്കുന്ന സുവര്‍ണ്ണ അവസരമാണെന്നും ഇതില്‍ പങ്കാളികളാവുന്ന മുഴുവന്‍ കെ.എം.സി.സി പ്രവര്‍ത്തകരും ഹജ്ജിന്റെ പവിത്രത സൂക്ഷിച്ചു കൊണ്ട് കര്‍മ നിരതരാകണമെന്നു ഹസ്സൻ ബത്തേരി പറഞ്ഞു.
ജില്ലയില്‍ നിന്നും മുൻ വർഷത്തെ പോലെത്തന്നെ ഇപ്രാവശ്യവും വളണ്ടിയര്‍മാരെ അയക്കുവാന്‍ തീരുമാനിച്ചു .അബ്ദുല്ല ചന്തേര മുഖ്യ പ്രഭാഷണം നടത്തി.ജലീൽ ചെർക്കള,റഹീം പള്ളിക്കര, കെ.എം.ഇർഷാദ്,അഷറഫ് പള്ളം,മുഹമ്മദ് അലി ഹോസംഗടി,സമീർ ചേരങ്കൈ,അഷറഫ് ആലംപാടി,ഹാരിസ് മൊഗ്രാൽ,നസീർ ചുക്ക്,സഫീർ നെല്ലിക്കുന്ന്,ഇജാസ് ബേർക്ക,ജമാൽ കുമ്പള തുടങ്ങിയവർ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ല ഹിറ്റാച്ചി സ്വാഗതവും ബഷീർ ചിത്താരി നന്ദിയും പറഞ്ഞു
ഹജ്ജ് വളണ്ടിയര്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനായി ബഷീര്‍ ചിത്താരി ക്യാപ്റ്റനും അബ്ദുള്ള ഹിറ്റാച്ചി, ഇബ്ബു ഇബ്രാഹീം മഞ്ചേശ്വരം, ഹമീദ് ഇച്ചിലംകോട് എന്നിവരെ കോഓര്‍ഡിനെറ്റര്‍മാരായി തിരഞ്ഞെടുത്തു.
വളണ്ടിയറായി പോകാന്‍ ആഗ്രഹിക്കുന്നവര്‍ വിവിധ മണ്ഡലം കോ_ഓര്‍ഡിനെറ്റര്‍മാരായ ഹനീഫ മഞ്ചേശ്വരം [ മഞ്ചേശ്വരം ], മസൂദ് സേട്ട് തളങ്കര [കാസറഗോഡ്], ബുനിയാം ഒളവങ്കര [ഉദുമ], ഫൈസല്‍ കാഞ്ഞങ്ങാട് [കാഞ്ഞങ്ങാട്], സുഹൈർ തൃക്കരിപ്പൂർ [ തൃക്കരിപ്പൂര്‍ ] എന്നിവരുമായി ബന്ധപ്പെടെണ്ടതാണെന്ന് യോഗം അറിയിച്ചു .
0 Comments