"വർഗീയതയും അക്രമരാഷ്ട്രീയവും തുലയട്ടെ" എം.എസ്.എഫ് 'ക്യാമ്പസ്‌ അലെർട്ടി'ന് ഗവ.കോളേജിൽ നിന്ന് തുടക്കം കുറിച്ചു

"വർഗീയതയും അക്രമരാഷ്ട്രീയവും തുലയട്ടെ" എം.എസ്.എഫ് 'ക്യാമ്പസ്‌ അലെർട്ടി'ന് ഗവ.കോളേജിൽ നിന്ന് തുടക്കം കുറിച്ചു

കാസർഗോഡ് :  "വർഗീയതയും അക്രമരാഷ്ട്രീയവും  തുലയട്ടെ"  എന്ന പ്രമേയത്തിൽ  എം.എസ്.എഫ്  കാസർഗോഡ്  ജില്ലാ കമ്മിറ്റി  ക്യാമ്പസുകളിൽ സംഘടിപ്പുക്കുന്ന  ക്യാമ്പസ്  അലെർട്ട്ന്  കാസർ ഗോഡ് ഗവ.കോളേജിൽ  തുടക്കമായി. ഗവൺമെന്റ്  കോളേജിൽ നടന്ന ക്യാമ്പസ് അലെർട്ട് സംഗമം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി മുസബി ചെർക്കളം ഉദ്ഘാടനം ചെയ്തു. ക്യാമ്പസുകൾ വർഗീയതയെയും അക്രമത്തെയും പ്രതിരോധിക്കുമെന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞ ചെയ്തു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ്‌ ആബിദ് ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി   സി.ഐ.എ ഹമീദ് സ്വാഗതം പറഞ്ഞു. പി വൈ ആസിഫ് ഉപ്പള, മുഹമ്മദ് കുഞ്ഞി ഉളുവാർ, അനസ് എതിർത്തോട്, നവാസ് കുഞ്ചാർ, സലാം ബെളിഞ്ചം, സിദ്ദിഖ് ചൗക്കി, മുനീസ, സാലിസ, സംബന്ധിച്ചു. നാസർ ബോവിക്കാനം നന്ദി പറഞ്ഞു.

Post a Comment

0 Comments