കെ എസ് ടി പി റോഡ് പണി വേഗത്തിൽ പൂർത്തീകരിക്കണം: കാഞ്ഞങ്ങാട് ഡവലപ്മെന്റ് ഫോറം
Tuesday, July 17, 2018
കാഞ്ഞങ്ങാട്: വർഷങ്ങളായി ഇഴഞ്ഞു നീങ്ങുന്ന കാസറഗോഡ് - കാഞ്ഞങ്ങാട് കെ എസ് ടി പി റോഡ് പ്രവർത്തി ആഗസ്റ്റ് മാസത്തിൽ തന്നെ പൂർത്തീകരിക്കുമെന്ന കേരള റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റ പ്രസ്താവനയെ കാഞ്ഞങ്ങാട് ഡവലപ്മെന്റ് ഫോറം എക്സിക്യൂട്ടീവ് യോഗം സ്വാഗതം ചെയ്തു. ഓണം ബക്രീദ് സീസണിൽ കാഞ്ഞങ്ങാട് നഗരം തിരക്കുമൂലം വീർപ്പ് മുട്ടാറുണ്ട്. പ്രധാന ട്രാഫിക് സർക്കിളിൽ സ്ഥാപിച്ച സിഗ്നൽ സിസ്റ്റം എത്രയും വേഗത്തിൽ പ്രവർത്തിപ്പിച്ചാൽ നഗരത്തിൽ താറുമാറായ റോഡ് ഗതാഗതം ഒരു പരിധിവരെ നിയന്ത്രണ വിധേയമാക്കാൻ പറ്റും. ബന്ധപ്പെട്ട വകുപ്പുകളും ഉദ്യോഗസ്ഥരും ഈ വിഷയത്തിൽ ഗൗരവപരമായ ഇടപെടൽ നടത്തണമെന്നും, പണി പൂർത്തിയായ ഭാഗങ്ങളിൽ സർവീസ് റോഡിന്റെ ഉപയോഗം ക്രമീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയർമാൻ എം കെ വിനോദ് അധ്യക്ഷനായിരുന്നു. എം എസ് പ്രദീപ് നായർ, എം വിനോദ്, സി കെ ആസിഫ്, ഹാറൂൺ ചിത്താരി, ഇ വി ജയകൃഷ്ണൻ, ഫസൽറഹിമാൻ, കെ പി മോഹനൻ, മുകുന്ദ് പ്രഭു, എ ജോർജ്, എൻ സുരേഷ്, എൻ അനിൽ തുടങ്ങിയവർ പ്രസംഗിച്ചു. കൺവീനർ പി എം നാസ്സർ സ്വാഗതം പറഞ്ഞു
0 Comments