കഴിഞ്ഞ ദിവസം ഐങ്ങോത്ത് നക്ഷത്ര ഓഡിറ്റോറിയത്തിന് മുന്നില്‍ മാര്‍ഗ തടസം സൃഷ്ടിച്ച അപകടങ്ങള്‍ വരുത്തും വിധവും തലങ്ങും വിലങ്ങുമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന എട്ട് വാഹനയുടമങ്ങള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്തു. കെ.എല്‍ 60 എ, 5577, കെ.എല്‍ 60 ജി 5577, കെ.എല്‍ 60 ജി 3496, കെ.എല്‍ 59 ആര്‍ 9858, കെ.എല്‍ 60 എല്‍ 1040, കെ.എല്‍ 60 എം 9267, കെ.എല്‍ 60 എന്‍ 2728, കെ.എല്‍ 60 എന്‍ 7438 നമ്പര്‍ വാഹന ഉടമകള്‍ ക്കെതി രെയാണ് ഹൊസ്ദുര്‍ഗ് പ്രിന്‍സിപല്‍ എസ്.ഐ സ ന്തോഷ് കുമാര്‍ കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.
ഹോട്ടലുകള്‍ക്കും ഓഡിറ്റോറിയങ്ങളും വീടുകള്‍ക്കും മുന്നിലുള്ള അനധികൃത പാര്‍ക്കിംഗുകള്‍ ഗതാഗത തടസവും അപകടങ്ങള്‍ക്കും കാരണമാവുന്നതിനെ തുടര്‍ന്നാണ് പൊലിസ് നടപടി ആരംഭിച്ചിരിക്കുന്നത്.
ഗതാഗത തിരക്ക് രൂക്ഷമായ കാഞ്ഞങ്ങാട് നഗരത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ അനധികൃതമായി നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കെതിരെയും ദൂര സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ നഗരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനെതിരെയും നടപടികളെടുക്കുമെന്ന് ഡി.വൈ.എസ്.പി മുന്നറിയിപ്പ് നല്‍കുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ