കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ ഒരു വര്‍ഷം മുമ്പ് വരെയുണ്ടായിരുന്ന അനൗണ്‍സ്‌മെന്റ് കാഞ്ചന്‍ങ്ങാട് എന്നായിരുന്നു. റെക്കാര്‍ഡ് ചെയ്തിരുന്ന ഈയൊരു വികലമായ അനൗണ്‍സ് മെന്റ് പിന്നീട് പുതിയ റെക്കാര്‍ഡ് ഓഡിയോ വന്നതോടെ സാധാരണ മലയാളീകരിക്കപ്പെട്ട് കാഞ്ഞങ്ങാട് എന്ന് തന്നെയായി മാറിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുള്ള ഉച്ചാരണം മുമ്പ് ഉള്ളത് പോലെ വികലമായി കാഞ്ചന്‍ങ്ങാട് എന്ന രൂപത്തില്‍ വന്നിരിക്കുകയാണ്. നേരത്തെയുണ്ടായിരുന്ന ഓഡിയേയിലുള്ള രൂപത്തിലുള്ള വികലമായ കാഞ്ചങ്ങാട് എന്ന വാക്കാണ് നിലവില്‍ റെയില്‍വേ സ് റ്റേഷനില്‍ നിന്ന് ഉപയോഗിച്ച് വരുന്നത് ഏതാായാലും ഇത്തരത്തില്‍ ഉച്ചാരണ വൈകല്യമുള്ള രൂപത്തിലുള്ള അനൗണ്‍സ് മെന്റ് റെയില്‍ വേ യാത്രകാര്‍ക്ക് യഥാര്‍ത്ഥത്തില്‍ അ രോചകമായിട്ടാണ് തോന്നുന്നത്. പുതുതായുള്ള റെക്കാര്‍ഡ്, അല്ല, നേര ത്തെയുള്ള റെക്കാര്‍ഡാണോ ഇത്തരത്തിലുള്ള ഉച്ചാര വിത്യാസത്തിന് കാരണ മെന്ന് അറിയാന്‍ കഴിയുന്നില്ല.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ