കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സില്‍ യോഗത്തിൽ ബഹളം, യു.ഡി.എഫ് കൗണ്‍സിലര്‍മാരോട് ഇറങ്ങി പോകാന്‍ പറഞ്ഞ് ചെയര്‍മാന്‍

കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സില്‍ യോഗത്തിൽ ബഹളം, യു.ഡി.എഫ് കൗണ്‍സിലര്‍മാരോട് ഇറങ്ങി പോകാന്‍ പറഞ്ഞ് ചെയര്‍മാന്‍

കാഞ്ഞങ്ങാട്: ഇന്ന് രാവിലെ നടന്ന കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. പ്രതിപക്ഷ ത്തോട് ഇറങ്ങി പോകാന്‍ പറഞ്ഞ് ചെയര്‍മാന്‍. ചെയര്‍മാ ന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ബഹിഷ്‌കരിച്ചു. പടന്നക്കാട് മേല്‍പാലത്തിന് തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് നാഷണല്‍ ഹൈ വേ അ തോറിറ്റിയുടെ അനുമതി ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വിഷയം അജണ്ടയാക്കി സമര്‍പ്പിക്കാന്‍ തയ്യാറാവാത്ത നഗരസഭ ചെയര്‍മാ ന്റെ വി വേചനപരമായ നടപടി ചൂണ്ടിക്കാട്ടി യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ രംഗത്ത് വന്നത് ചെയര്‍മാ ന്റെ ചോടിപ്പിച്ചു. കുടാതെ നഗരസഭ കോട്ട ച്ചേരി ബസ് സ്റ്റാന്റിന് തൊട്ടടുത്ത നഗരസഭാ ചെയര്‍മാ ന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനടുത്ത് അനധികൃത കെട്ടിട നിര്‍മാണം നടക്കുന്നത് ശ്രദ്ധയില്‍ പ്പെട്ടിട്ടും ചെയര്‍മാ ന്റെ മൗനനുവാദ ത്തോ ടെ ഇക്കാര്യത്തില്‍ ഓഫിസിന്റെ ഭാഗത്ത് നിന്നും യാ തൊരു നടപടികളും സ്വീകരിക്കാത്തതും കൗണ്‍സില്‍ യോഗത്തില്‍ ബഹളമായി. ഇതില്‍ പ്ര കോപിതരായി കൗണ്‍സില്‍ യോഗത്തില്‍ ഇറങ്ങി പോകാന്‍ ചെയര്‍മാന്‍ പറയുകായിരുന്നു. കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ വി.വി ര മേശന്‍ അധ്യക്ഷത വഹിച്ചു.

Post a Comment

0 Comments