
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ കാണിക്കുന്ന രാഷ്ട്രീയ വിവേചനം ചോദ്യം ചെയ്യുമെന്ന് ജില്ലാ മുസ്ലിംലീഗ് ജന.സെക്രട്ടറി എ അബ്ദുറഹ്മാന്‍. കാഞ്ഞങ്ങാട് നഗരസഭയുടെ ദുര്‍ഭരണത്തിനെതിരെ കാഞ്ഞങ്ങാട് മുനിസിപല്‍ മുസ്ലിംലീഗ് കമ്മിറ്റി നടത്തിയ നഗരസഭ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നികുതി പിരിവ് അടക്കമുള്ള എല്ലാ കാര്യത്തിലും രാഷ്ട്രീയ വിവേചനമാണ് നഗരസഭ ചെയര്‍മാനും ഭരണകൂടവും കാണിക്കുന്നു. ഇഷ്ടമുള്ളവരെ നികുതിയില്‍ ഒഴിവാക്കുന്ന ചെയര്‍മാന്റെ നടപടി മുനിസിപല്‍ ആക്ട് 531 പ്രകാരം ശിക്ഷാര്‍ഹമാണ്. പന്ത്രണ്ട് ശതമാനം പലിശയടക്കം അത് ഈടാക്കാനുള്ള വകുപ്പുണ്ടെന്ന് ചെയര്‍മാന്‍ അറിഞ്ഞിരുന്നാല്‍ നല്ലത്. പാവപ്പെട്ടവര്‍ക്കായി നഗരസഭ ചെയര്‍മാന് വ്യവസായ പ്രമുഖന്‍ എം.എ യൂസഫലി നല്‍കിയ പത്ത് ലക്ഷം എവിടെയാണെന്ന് എ അബ്ദുറഹ്മാന്‍ ചോദിച്ചു. വാര്‍ഡുകളില്‍ നല്‍കുന്ന വികസന ഫണ്ടില്‍ വിവേചനം കാണിക്കാന്‍ പണം ചെയര്‍മാന്റെ തറവാട്ടില്‍ നിന്നല്ല എടുത്ത് കൊണ്ടുവരുന്നത്. ഇത്തരം രീതികള്‍ തുടര്‍ന്നാല്‍ നികുതി ബഹിഷ്‌കരണം അടക്കമുള്ള സമീപനം സ്വീകരിക്കുമെന്നും എ അബ്ദുറഹ്മാന്‍ മുന്നറിയിപ്പ് നല്‍കി. നഗരസഭയ്‌ക്കെതിരെ ഇ പ്പോള്‍ നടക്കുന്നത് സൂചനമാത്രമാണ്. അത് ഇനി ആളി പടരുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. മാര്‍ച്ച് സിവില്‍ സ് റ്റേഷന് മുന്നില്‍ പൊലിസ് ബാരികേഡ് തീര്‍ത്ത് തടഞ്ഞു. മുനിസിപല്‍ മുസ്ലിംലീഗ് പ്രസിഡന്റ് അഡ്വ.എന്‍.എ ഖാലിദ് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി എം ഇബ്രാഹിം സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് എം.പി ജാഫര്‍, ജന.സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുറഹ്മാന്‍, ട്രഷറര്‍ സി.എം ഖാദര്‍ ഹാജി, മറ്റു ഭാരവാഹികളായ തെരുവത്ത് മൂസഹാജി, പി.എം ഫാറൂഖ്, ഹക്കീം മീനാപ്പീസ്് മുനിസിപല്‍ മുസ്ലിംലീഗ് ഭാരവാഹികളായ കെ.കെ ജാഫര്‍, എം.എസ് ഹമീദ്, കെ.കെ ഇസ്മായില്‍, അ സൈനാര്‍ പടന്നക്കാട്, കൗണ്‍സിലര്‍മാരായ അബ്ദുറസാഖ് തായിലക്കണ്ടി, അസൈനാര്‍ കല്ലുരാവി, പി അബൂബക്കര്‍, ഖദീജ ഹമീദ്, ടി.കെ സുമയ്യ, പി ഖദീജ, സെക്കീന യൂസഫ്, നൗഷാദ് കൊത്തിക്കാല്‍, കെ.കെ ബദറുദ്ധീന്‍, ശംസുദ്ധീന്‍ ആവിയില്‍, വസീം പടന്നക്കാട്, അഷ്‌റഫ് ബാവനഗര്‍, ആസിഫ് ബല്ലാകടപ്പുറം, സന മാണി ക്കോത്ത്, അബ്ദുറഹ്മാന്‍ മേസ്ത്രി, കരീം കുശാല്‍ നഗര്‍, യൂനുസ് വടകരമുക്ക്, ജാഫര്‍ മൂവാരിക്കുണ്ട്, കെ.ബി കുട്ടി ഹാജി, എ കുഞ്ഞബ്ദുല്ല, സി.എച്ച് സു ബൈദ, കദീജ മൊയ്തു, കോണ്‍ഗ്രസ് നേതാക്കളായ കെ.പി മോഹനന്‍, ഡി.വി ബാലകൃഷ്ണന്‍, കുഞ്ഞികൃഷ്ണന്‍, യാക്കൂബ് ആവിയില്‍, ഷുക്കൂര്‍ ബാവനഗര്‍, എം.കെ അബ്ദുറഹ്മാന്‍, എല്‍.കെ ഇബ്രാഹിം, മുഹമ്മദ് കുഞ്ഞി കുളിയങ്കാല്‍, മുഹമ്മദലി പീടികയില്‍, റമീസ് ആറങ്ങാടി, അബ്ദുറഹ്മാന്‍ കല്ലുരാവി, മസാഫി മുഹമ്മദ് കുഞ്ഞി, സിദ്ദീഖ് കുശാല്‍ നഗര്‍, ഇബ്രാഹിം ആവിയില്‍, ഇ.കെ.കെ പടന്നക്കാട്, സെവന്‍സ്റ്റാര്‍ അബ്ദുറഹ്മാന്‍, ഖാദര്‍ വടകരമുക്ക് എന്നിവര്‍ സംബന്ധിച്ചു.
0 Comments