തിങ്കളാഴ്‌ച, ജൂലൈ 30, 2018

വിവാഹത്തിന് മുന്‍പു തന്നെ സൈറയോട് എന്റെ രീതികളെ കുറിച്ച് പറഞ്ഞിരുന്നുവെന്നും ആ സംസാരം ഉണ്ടായില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഞങ്ങള്‍ പിരിയുമായിരുന്നുവെന്നും എ.ആര്‍ റഹ്മാന്‍. വിവാഹത്തിനു മുന്‍പു തന്നെ പരസ്പരം മനസിലാക്കണം. നേരത്തെ തന്നെ സ്വന്തം രീതികള്‍ ഭാര്യയെ അറിയിച്ചതു കൊണ്ടാണ് ഇപ്പോഴും ഒന്നിച്ച് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുന്‍കൂട്ടി തീരുമാനിച്ച ഒരു വിരുന്നില്‍ പങ്കെടുക്കേണ്ടി വന്നാലും പാട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വന്നാല്‍ അതിനായിരിക്കും മുന്‍ഗണന നല്‍കുകയെന്ന് സൈറയോട് വിവാഹത്തിന് മുന്‍പേ പറഞ്ഞിരുന്നു. ഇതൊക്കെ അംഗീകരിക്കാന്‍ സൈറ തയ്യാറായിരുന്നു.

മുഖ്യമായും മൂന്ന് നിബന്ധനകളായിരുന്നു വിവാഹവുമായ ബന്ധപ്പെട്ട് അമ്മ സരീമ ബീഗത്തെ റഹ്മാന്‍ അറിയിച്ചത്. വിദ്യാഭ്യാസം, സംഗീതത്തോടുള്ള ആദരവ്, മനുഷ്വത്വം എന്നിവയായിരുന്നു റഹ്മാന്റെ സങ്കല്‍പ്പങ്ങള്‍. ആദ്യത്തെ രണ്ടു കാര്യവും അമ്മയെ സംബന്ധിച്ചിടത്തോളം എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്നതായിരുന്നു. എന്നാല്‍ മൂന്നാമത്തെ നിബന്ധന മനസിലാക്കാന്‍ അല്‍പ്പം പ്രയാസമുള്ളതായിരുന്നു.

തന്റെ പങ്കാളിയെ തേടുന്നതിനിടെ ഒരു ദിവസം പള്ളിയില്‍ പ്രാര്‍ത്ഥനാ നിര്‍ഭരയായി നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയെ കരീമ ബീഗം കാണാനിടയായി. സൈറയുടെ സഹോദരി മെഹര്‍ ആയിരുന്നു അത്. തുടര്‍ന്ന് കരീമ പീഗം റഹ്മാന്റെ ആലോചനയുമായി മെഹറിന്റെ വീട്ടിലെത്തി അപ്പോഴാണ് മെഹര്‍ വിവാഹിതയാണെന്ന് അറിയുന്നത്. ആ വീട്ടിലെത്തിയ കരീമ ബീഗം അവിടെ വച്ച് മെഹറിന്റെ സഹോദരി സൈറയെ കാണുകയും റഹ്മാന് ഇണങ്ങിയ വധുവാണെന്ന് ബോധ്യപ്പെടുകയുമായിരുന്നു.

സൈറ അധികം കാമറയ്ക്ക് മുന്നില്‍ വരാറില്ല. റഹ്മാന്റെ പ്രൊഫഷണല്‍ ജീവിതത്തിലും അവര്‍ കാര്യമായി ഇടപെടാറില്ല. എന്നാല്‍, സൈറയുടെ അകമഴിഞ്ഞ പിന്തുണയാണ് റഹ്മാന്റെ വിജയങ്ങള്‍ക്കു പിന്നില്‍.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ