ചൊവ്വാഴ്ച, ജൂലൈ 31, 2018
കാഞ്ഞങ്ങാട്: കര്‍ക്കിടക മാസത്തില്‍ മലയാളികള്‍ക്ക് ഏറ്റവും പ്രിയമേറിയ  കര്‍ക്കിടകക്കഞ്ഞിയുടെ ഗുണം എന്തൊക്കെയാണെന്ന്  രുചിച്ചറിഞ്ഞ് ചിത്താരി ഹിമായത്തുല്‍ ഇസ്ലാം ഏ.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ .  കാലാവസ്ഥാ വ്യതിയാനം കാരണം ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുമ്പോള്‍ പാരമ്പര്യമായി കേരളീയര്‍ തുടര്‍ന്നു വരുന്നകര്‍ക്കിടക മാസത്തിലെ ആയുര്‍വേദ ചികിത്സാ രീതിക്കും മരുന്നു കഞ്ഞിക്കുമുള്ള പ്രാധാന്യം പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പഴമയ്ക്ക് പുതുമ നല്‍കി കര്‍ക്കിടക കഞ്ഞി വിദ്യാലയത്തില്‍ തയ്യാറാക്കിയതെന്ന്  പ്രഥമാധ്യാപകന്‍ എന്‍.കുഞ്ഞാമ്മദ് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു .
ആദ്യമായി കര്‍ക്കിടക കഞ്ഞി രുചിച്ച കുട്ടികളായിരുന്നു ഏറെയും . ഔഷധകഞ്ഞിയെ കുറിച്ച് നടന്ന ചര്‍ച്ചയ്ക്ക് അധ്യാപകരായ എന്‍.സുശീല , കെ.വി.ചിത്രാഭായി , പി.പി. ഹംസ മാസ്റ്റര്‍ , കെ.പവിത്രന്‍ , ബി.കെ.അബ്ദുസ്സലാം പി.വി.ശുഹൈബ് എന്നിവര്‍ നേതൃത്വം നല്‍കി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ