പെരിയ: പെരിയ സൗഹൃദവേദി വില്ലേജിലെ ഏറ്റവും നിര്‍ധനരായ രണ്ട് കുടുംബങ്ങള്‍ക്ക് നല്‍കുന്ന വീടിന്റെ പ്രഖ്യാപനം കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജി.ഗോപകുമാര്‍ നിര്‍വ്വഹിച്ചു. പെരിയ കനിക്കുണ്ട് സ്വദേശി പി.ശ്യാമള, പെരിയ മണ്ണട്ട സ്വദേശി ടി.ബേബി എന്നിവരാണ് സൗഹൃദവേദിയുടെ സാന്ത്വനം വീടിന് അര്‍ഹരായാരിക്കുന്നത്.
ഡിസംബര്‍ 31നകം വീടുകള്‍ നിര്‍മ്മിച്ചു നല്‍കുവാനാണ് തീരുമാനം. പെരിയ ഗവ.പോളിടെക്‌നിക്ക് ഹാളില്‍ നടന്ന ചടങ്ങില്‍ സൗഹൃദവേദി പ്രസിഡന്റ് ബാലകൃഷ്ണന്‍ മാരാങ്കാവ് അദ്ധ്യക്ഷത വഹിച്ചു. 2018 വര്‍ഷത്തെ മുല്ലച്ചേരി കൃഷ്ണന്‍നായര്‍ മെമ്മോറിയല്‍ മാരാങ്കാവ് യുവകര്‍ഷകശ്രീ അവാര്‍ഡ് ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി എ.ശ്രീനിവാസ് കെ.മധുവിന് സമ്മാനിച്ചു. പെരിയ കൃഷി ഓഫീസര്‍ സി.പ്രമോദ്കുമാര്‍, പെരിയ ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ചാര്‍ജ്ജ് കെ.വി.വിശ്വംബരന്‍, പിടിഎ പ്രസിഡന്റ് ടി.വി.അശോകന്‍, റെഡ്സ്റ്റാര്‍ ക്ലബ്ബ് പ്രസിഡന്റ് കൃഷ്ണന്‍ എക്കാല്‍, സൗഹൃദവേദി ഭാരവാഹികളായ സുരേന്ദ്രന്‍, കെ.ആര്‍.രമേശ് പെരിയ, മുന്‍ പ്രസിഡന്റുമാരായ പ്രമോദ് പെരിയ, ബാലകൃഷ്ണന്‍ പെരിയ മണി പെരിയ, മുന്‍ രക്ഷാധികാരി വി.കെ.വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ പെരിയ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്നും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 25 കുട്ടികളെയും ക്യാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. റെഡ്സ്റ്റാര്‍ ക്ലബ്ബ് മുന്‍ സെക്രട്ടറി മുരളീധരന്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ടി.വി.സുരേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ