ചൊവ്വാഴ്ച, ജൂലൈ 31, 2018
കാഞ്ഞങ്ങാട്: പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള ഹോസ്ദുര്‍ഗ്ഗ് താലൂക്കിലേയും വെള്ളരിക്കുണ്ട് താലൂക്കിലേയും റോഡുകള്‍ക്ക് അരികില്‍ വാഹനഗതാഗതത്തിനും വഴിയാത്രയ്ക്കും തടസം സൃഷ്ടിക്കുന്ന രീതിയില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍, പരസ്യബോര്‍ഡുകള്‍ എന്നിവയും മറ്റും അനധികത കയ്യേറ്റങ്ങളും നിര്‍മ്മാണങ്ങളും ഒരാഴ്ച്ചക്കുള്ളില്‍ നീക്കം ചെയ്യണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. നീക്കം ചെയ്യാത്ത വ്യക്തികള്‍,സംഘടനകള്‍,സ്ഥാപനങ്ങള്‍ എന്നിവയുടെ പേരില്‍ റോഡ് സുരക്ഷാ നിയമപ്രകാരം നിയമനടപടികള്‍ സ്വീകരിക്കും. ഇവ പൊതുമരാമത്ത് വകുപ്പ് നീക്കം ചെയ്യുകയാണെങ്കില്‍ മുഴുവന്‍ ചെലവുകള്‍ ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കുമെന്നും കാഞ്ഞങ്ങാട് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ