2012-ല്‍ നടന്ന ചാപ്റ്റര്‍ ട്യൂഷന്‍ സെന്റര്‍ പീഡനം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയിലാണ് അസ്‌കറിനെ കോടതി ശിക്ഷിച്ചിരിക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി ട്യൂഷന്‍ സെന്ററിന്റ നടത്തിപ്പുകാരനായ പ്രതി ലൈഗിംകമായി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ പരാതി ശരിയാണെന്ന് കണ്ടെത്തിയ കോടതി കേസിലെ രണ്ടാം പ്രതി സുമ്യയെ വെറുതെ വിട്ടു. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം.
സമാനമായ രീതിയില്‍ സെന്ററിലെ മറ്റു ചില പെണ്‍കുട്ടികളെക്കൂടി ഇയാള്‍ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് കേസുകളാണ് ആദ്യ ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ഹൈക്കോടതിയെ സമീപിച്ച് നാലുകേസുകള്‍ അസ്‌കര്‍ റദ്ദാക്കി. ഇരകളടക്കം മൊഴിമാറ്റിയതിനെ തുടര്‍ന്നാണ് കേസുകള്‍ തള്ളിപ്പോയത്. സംഭവം നടക്കുന്ന ഘട്ടത്തില്‍ പരിയാരം മെഡിക്കല്‍ കോളെജില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്നു അസ്‌കര്‍. അന്വേഷണ ഉദ്ദ്യോഗസ്ഥനായ കാഞ്ഞങ്ങാട് സിഐ കെവി വേണുഗോപാലിനെതിരെയായിരുന്നു പ്രതി ഹൈക്കോടതിയെ സമീപിച്ചത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ