തിരുവനന്തപുരം: ബാർ തുറക്കുന്ന ലാഘവത്തോടെ ഡാം തുറക്കരുതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ. 40 കോടി രൂപ ലാഭിക്കാനായി 50,000 കോടി രൂപ കളഞ്ഞു കുളിച്ച വകുപ്പാണ് കെ.എസ്.ഇ.ബിയെന്ന് മുനീർ ആരോപിച്ചു.
ജലസേചന, വൈദ്യുത വകുപ്പുകളുടെ വീഴ്ചകളെ കുറിച്ച് വിദഗ്ധ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണം. വിമാനത്താവളത്തിൽ വിദേശത്ത് നിന്നു വന്ന സാധനങ്ങൾ കെട്ടിക്കിടക്കുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിന്ന് സന്നദ്ധ സംഘടനകള അകറ്റി നിർത്തുന്നത് ശരിയല്ലെന്നും മുനീർ പറഞ്ഞു.
കേന്ദ്രത്തിൽ നിന്ന് അർഹമായത് വാങ്ങിയെടുക്കണമെന്നും ഇതിന് പ്രതിപക്ഷം സർക്കാറിനൊപ്പമുണ്ടെന്നും എം.കെ മുനീർ നിയമസഭയിൽ പറഞ്ഞു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ