കാസർഗോഡ് : എസ്.കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയിയുടെ ആഭിമുഖ്യത്തിൽ 'ഭക്ഷണം- ശുചിത്വം -വ്യായാമം' എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി ഒരു മാസം നീണ്ട് നിൽക്കുന്ന ആരോഗ്യ കാമ്പയിനിന്റെ ഭാഗമായി ആരോഗ്യമുള്ള ജനതയെ വാർത്തെടു ക്കുന്നതിന് വേണ്ടി എസ് കെ എസ് എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി ജില്ലയിൽ വ്യാപകമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായിട്ടുള്ള പ്രഭാത സവാരി ഇന്ന് (വെള്ളി) രാവിലെ ജില്ലയിലെ 250 കേന്ദ്രങ്ങളിൽ നടന്നു, ജീവിത ശൈലി രോഗങ്ങൾക്ക് പ്രതിരോധമായിട്ടാണ് പ്രഭാതസവാരി സംഘടിപ്പിച്ചത്
പരിപാടിയുടെജില്ല തല
പ്രഭാതസവാരി കാസർകോട്
പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച് മാലിക്ക് ദീനാറിൽ സമാപിച്ചു, എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഫൈസി കജ, ജില്ലാ ഭാരവാഹികളായ മൊയ്തീൻ കുഞ്ഞി ചെർക്കള, സിദ്ധീഖ് ബെളിഞ്ചം, സുബൈർ ദാരിമി പൈക്ക, പി.എച്ച് അസ്ഹരി ആദൂർ, ട്രന്റ് ചെയർമാൻ സയ്യിദ് ഹംദുല്ലാ അ തങ്ങൾ, കാമ്പസ് കൺവീനർ ബിലാൽ ആരിക്കാടി, സഹചാരി കൺവീനർ ശിഹാബ് അണങ്കൂർ, കാസർകോട് മേഖല ജനറൽ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി, തുടങ്ങിയ പ്രമുഖർ നേതൃത്വം നൽകി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ