മുട്ടുന്തല സ്കൂളിന് പൂർവ്വ വിദ്യാർത്ഥികൾ ടി.വി നൽകി
കാഞ്ഞങ്ങാട്: മുട്ടുന്തല സിം എ എൽ പിസ്കൂളിലെ പഠന മികവിന് ഉപയോഗപ്പെടുത്തുന്നതിനായി എൽ ഇ ഡി ടെലിവിഷൻ പൂർവ്വ വിദ്യാർത്ഥികളായ ഹാരീസ് മുട്ടുന്തല, ലത്തീഫ് പുതിയവളപ്പിൽ എന്നിവർ ചേർന്ന് സ്കൂൾ മാനേജർ ഹസൈനാർ ഹാജി സൺ ലൈറ്റിനെ ഏൽപ്പിച്ചു. പി.ടി.എ പ്രസിഡന്റ് എം.എ.റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങ് ജമാഅത്ത് സെക്രട്ടറി റഷീദ് മുട്ടുന്തല ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപിക എം ഗീത, ജ്യോതി പി, ഇബ്രാഹിം ആ വിക്കൽ, അബ്ദുല്ല മിലാദ്, റിസ് വാൻ മുട്ടുന്തല, ഹാഷിം മാസ്റ്റാ ജി, ശിഹാബ് എം.എ.ഹനീഫ എന്നിവർ പ്രസംഗിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ