കാഞ്ഞങ്ങാട്: ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവ് എക്‌സൈസ് അധികൃതര്‍ പിടിച്ചെടുത്ത് ബൈക്ക് യാത്രക്കാരന്റെ പേരില്‍ കേസെടുത്തു. ആവിക്കര ഗാര്‍ഡര്‍ വളപ്പ് ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന പടന്ന സ്വദേശി അമീറിന്റെ പേരിലാണ് എക്‌സൈസ് അധികൃതര്‍ കേസെടുത്തത്.
ബൈക്കില്‍ കഞ്ചാവ് കടത്തി കൊണ്ടു പോകുന്നുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നതിനിടയിലാണ് അമീര്‍ പിടിയിലായത്. ബൈക്കില്‍ സൂക്ഷിച്ച ഒന്നരകിലോ കഞ്ചാവ് പിടിച്ചെടുത്തു. എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ സുരേഷ്, സന്തോഷ് തുടങ്ങിയ സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്. ക്വാട്ടേഴ്‌സില്‍ സൂക്ഷിച്ച് ബൈക്കില്‍ ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുകയാണ് അമീര്‍ ചെയ്യുന്നത്.
മംഗലാപുരത്ത് നിന്നു തീവണ്ടി മാര്‍ഗ്ഗം കാഞ്ഞങ്ങാട്ട് എത്തുന്ന കഞ്ചാവ് മലയോര മേഖലകളില്‍ വിവിധ സ്ഥലങ്ങളില്‍ ഇരുചക്രവാഹനങ്ങളില്‍ എത്തിക്കുന്ന പ്രത്യേക ഏജന്റുമാര്‍പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പരാതി ലഭിച്ചിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ