വെള്ളിയാഴ്‌ച, ഓഗസ്റ്റ് 31, 2018
കാസർകോട്: ഔദ്യോഗിക കൃത്യനിർവഹണത്തിലെ അലംഭാവത്തെ തുടർന്ന് മുളിയാർ വില്ലേജ് ഓഫീസർ എ. ബിന്ദുവിനെ ജില്ലാ കളക്ടർ ഡോ. ഡി. സജിത്ബാബു സസ്‌പെൻഡ് ചെയ്തു. അനധികൃതമായി ഹാജരാകാതിരിക്കൽ, പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾക്ക് കാലതാമസം വരുത്തൽ, ഭൂനികുതി പിരിക്കുന്നതിലെ അനാസ്ഥ തുടങ്ങിയവ കണ്ടെത്തിയതിനെ തുടർന്നാണ് വില്ലേജ് ഓഫീസറെ സസ്‌പെൻഡ് ചെയ്തത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ