കൊച്ചി: ഗസല്‍ ഗായകന്‍ ഉമ്പായി (68) അന്തരിച്ചു. അര്‍ബുദം ബാധിച്ച് ആലുവയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. പി അബു ഇബ്‌റാഹിം എന്ന ഉമ്പായി 1988 ലാണ് ആദ്യ ആല്‍ബം പുറത്തിറക്കിയത്. പിന്നീട് ഇരുപതോളം പ്രശസ്ത ആല്‍ബങ്ങള്‍ പുറത്തിറക്കി.
നിരവധി പഴയ ചലച്ചിത്ര ഗാനങ്ങള്‍ ഉമ്പായി തന്റെ തനതായ ഗസല്‍ ആലാപന ശൈലിയില്‍ പുനരാവിഷ്‌കരിച്ചിട്ടുണ്ട്. ഉമ്പായിയും കവി സച്ചിദാനന്ദനും ചേര്‍ന്നൊരുക്കി ”അകലെ മൗനം പോലെ” മലയാളികള്‍ നെഞ്ചേറ്റി. ഒ.എന്‍.വി കുറുപ്പ് എഴുതിയ ഗാനങ്ങള്‍ക്ക് ഉമ്പായി ശബ്ദാവിഷ്‌കാരം നല്‍കിയ ആല്‍ബമായിരുന്നു ”പാടുക സൈഗാള്‍ പാടൂ” എന്നത്. എം ജയചന്ദ്രനുമായി ചേര്‍ന്ന് നോവല്‍ എന്ന സിനിമയ്ക്ക് സംഗീതവും നല്‍കിയിട്ടുണ്ട്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ