വ്യാഴാഴ്‌ച, ഓഗസ്റ്റ് 02, 2018
കാഞ്ഞങ്ങാട് : ഇമ്മാനുവൽ സിൽക്സിൽ ഓണം - ബക്രീദ് ഷോപ്പിംങ് ഫെസ്റ്റിവലിന് ആരംഭം കുറിച്ചു. ആഗസ്റ്റ് 1 മുതൽ 31 വരെ നടക്കുന്ന ഷോപ്പിംങ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീർ nirvahichchu. ആദ്യവിൽപ്പന ജോളി ബേക്കറി മാനേജിംങ് ഡയറക്ടർ ബൽരാജ്, ഡോ: ഷാർമിള ബൽരാജ്ഏറ്റുവാങ്ങി. ഫെസ്റ്റിവലിനോടനുബന്ധിച്ച് വ്യത്യസ്തമായ സമ്മാന പദ്ധതികളാണ് ഇമ്മാനുവൽ സിൽക്സ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഓരോ 48 മണിക്കൂറിലും ഒരു പവൻ ഗോൾഡ് ആണ് ഉപഭോക്താക്കൾക്കായി സമ്മാനമായി നൽകുന്നത്. ഓരോ 1000 രൂപയുടെ പർച്ചെയ്സിനും ഓരോ സമ്മാന കൂപ്പൺ ഉപഭോക്താക്കൾക്ക് നൽകുന്നു. ഓണത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി എക്കോണമി ബസാർ ആരംഭിച്ചിരിക്കുന്നു. കിഡ്സ് വെയർ, സാരീസ്, ലേഡീസ് വെയർ, എന്നിവ 199 രൂപയിൽ തുടങ്ങുന്നു. ജെൻസ് വെയർ 299 രൂപയിൽ തുടങ്ങുന്നു. ലോകോത്തര ബ്രാൻഡ് കളുടെ വിപുലമായ ശേഖരം, വിവാഹ വസ്ത്രങ്ങൾ, ലാച്ചാ, ചോളി, വെഡിംങ് ഗൗൺ ,തുടങ്ങിയ വിഭാഗങ്ങളിലായി വിപുലമായ വസ്ത്ര ശേഖരമാണ് ഒരുക്കിയിരിക്കുന്നത് 'ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടന്ന പട്ടിനൊപ്പം പത്ത് പവൻ ഓഫറിന്റെ നറുക്കെടുപ്പും നടന്നു 'ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ നറുക്കെടുപ്പ് നടത്തി. ഒന്നാം സമ്മാനമായ 10 പവൻ സ്വർണ്ണം കരസ്ഥമാക്കിയ കൂപ്പൺ നമ്പർ 13 800- ചിന്താമണി ടി.വി.ഉദുമ, ചടങ്ങിൽ ഇമ്മാനുവൽ സിൽക്സ് സി.ഇ.ഒ ടി.ഒ. ബൈജു, ഗ്രൂപ്പ് ജി.എം.ഇബ്രാഹിം, പാർട്ട്ണർ സക്കറിയ, പി.ആർ.ഒ, നാരായണൻ, മാനേജർമാരായ സന്തോഷ് ടി, നാരായണൻ ടി.പി എന്നിവർ പങ്കെടുത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ