ബുധനാഴ്‌ച, ഓഗസ്റ്റ് 01, 2018
തിരുവനന്തപുരം: സമൂഹമാധ്യമങ്ങള്‍ വഴി അധിക്ഷേപം നേരിടേണ്ടി വന്ന ഹനാന്‍ എന്ന പെണ്‍കുട്ടിക്ക് സര്‍ക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രിയെ ഹനാന്‍ വന്ന് കണ്ടിരുന്നു. അപ്പോഴാണ് എല്ലാ വിധത്തിലുമുള്ള സഹായങ്ങള്‍ ഉണ്ടാകും എന്ന് ഹനാന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയത്.

ഹനാന്റെ മുഖത്തെ ചിരികണ്ടപ്പോള്‍ സന്തോഷം തോന്നിയതായും ധൈര്യത്തോടെ ഹനാനോട് മുന്നോട്ട് പോകാന്‍ പറഞ്ഞതായും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


കുറിപ്പിന്റെ പൂര്‍ണരൂപം

ഹനാൻ വന്നു കണ്ടിരുന്നു. മന്ത്രിസഭായോഗം കഴിഞ്ഞെത്തിയപ്പോൾ ആയിരുന്നു ഹനാൻ വന്നത്. ആ കുട്ടിയുടെ മുഖത്തെ ചിരി കണ്ടപ്പോൾ സന്തോഷം തോന്നി. പഠിക്കാനും ജീവിക്കാനുമായി തൊഴിലെടുക്കുന്ന വാർത്ത വന്നതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണം നേരിട്ട കുട്ടിയാണ് ഹനാൻ. അന്ന് സർക്കാർ ഹനാന് എല്ലാ സംരക്ഷണവും ഉറപ്പാക്കിയിരുന്നു. കുറ്റക്കാരെ അറസ്റ്റു ചെയ്യുകയും ചെയ്തു. അതിനു നന്ദി അറിയിക്കാനായിരുന്നു ഹനാൻ എത്തിയത്.

സർക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് കുട്ടിക്ക് ഉറപ്പു നൽകി. ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്‌. നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ടു പോകാൻ ഹനാനോട് പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ