ആഗസ്റ്റ് ഒന്നിന് റോഡ് പ്രവര്‍ത്തി പൂര്‍ത്തികരിക്കുമെന്ന മന്ത്രിക്ക് നല്‍കിയ വാക്കും കെ.എസ്.ടി.പി തെറ്റിച്ചു
കാഞ്ഞങ്ങാട്: നഗരത്തില്‍ നീണ്ട് പോകുന്ന കെ.എസ്.ടി.പി റോഡ് പ്രവര്‍ത്തി ആഗസ്റ്റ് ഒന്നിന് പൂര്‍ത്തീകരിക്കണമെന്ന റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് നല്‍കിയ വാക്കിനും കെ.എസ്.ടി.പി കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിലയില്ല. നീളുന്ന കെ.എസ്.ടി.പി റോഡ് പ്രവര്‍ത്തി കാരണം ജനം വട്ടം കറങ്ങിയതോടെ മന്ത്രി നേരിട്ട് കെ.എസ്.ടി.പി ഉദ്യോഗസ്ഥരെയും കരാറെടുത്ത കമ്പനി അധികൃതരെയും കഴിഞ്ഞ മാസം കാഞ്ഞങ്ങാട് റസ്റ്റ് ഹൗസില്‍ വിളിച്ച് വരുത്തി വേഗത്തില്‍ നഗരത്തി ലേ റോഡ് പ്രവര്‍ത്തി പൂര്‍ത്തികരിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ടാറിങ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ചതിന് ശേഷം നടക്കുന്ന ടൈല്‍സ് പാകുന്ന പ്രവര്‍ത്തി ഇ പ്പോഴും തുടരുകയാണ്. മഴ ശക്തമായി ഇടക്കിടെ പെയ്യുന്നത് കൊണ്ടായിരിക്കാം റോഡ് പ്രവര്‍ത്തി ഇങ്ങനെ നീളുന്നത്. ഏതായാലും കെ.എസ്.ടി.പി റോഡ് പ്രവര്‍ത്തി നീളുന്ന തോ ടെ വീണ്ടും ബുദ്ധിമുട്ടാകുന്നത് വ്യാപാരികളും കാഞ്ഞങ്ങാട് നഗരവാസികളുമാണ്. തൂണുകള്‍ മാറ്റി വെക്കുന്ന ജോലി പൂര്‍ത്തിയായതിനാല്‍ അതിന്റെ പേരില്‍ കറണ്ട് ഇ പ്പോള്‍ പോകുന്നില്ല. കഴിഞ്ഞ ആഴ്ച മൂന്ന് ദിവസങ്ങളിലായി കോട്ടച്ചേരിയില്‍ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി വെച്ചതിനാല്‍ കറണ്ട് പൂര്‍ണ്ണമായും പോയിരുന്നു. ഏതായാലും ഇ പ്പോള്‍ ഏകദേശം വൈദ്യുതി തൂണുകള്‍ വെക്കുന്നത് പൂര്‍ണ്ണമായും പൂര്‍ത്തീകരിച്ചതിനാല്‍ വൈദ്യുതി പകല്‍ മുഴുവനും പോകുന്ന സംഭവം കുറഞ്ഞിട്ടുണ്ട്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ