കാസറഗോഡ്-കുമ്പഡാജെ-ബെളിഞ്ച-യേത്തടുക്ക-കിന്നിംഗാര്‍ റൂട്ടില്‍ ബസ് സര്‍വ്വീസ് നിര്ത്തിെവെക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ
കാസറഗോഡ് : കാസറഗോഡ്-കുമ്പഡാജെ-ബെളിഞ്ച-യേത്തടുക്ക-കിന്നിംഗാര്‍ റൂട്ടില്‍ ബദിയടുക്കയില്‍ നിന്നും വിദ്യാഗിരി, കുണ്ട്യപ്പാടി, കള്‍വര്‍ത്തടുക്ക വരെ റോഡ് പൂര്‍ണ്ണമായും തകര്‍ന്നിരിക്കയാണ്. രാവിലെയും വൈകിട്ടും നൂറുകണക്കിന് വിദ്യാര്‍ത്ഥികളെയും കയറ്റി അപകടം മുന്നില്‍ കണ്ടുകൊണ്ടാണ് ഈ റോഡിലൂടെ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നത്. എതിരെ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ റോഡ് പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. ജല്ലി കയറി ടയറുകള്‍ പൊട്ടുന്നതും കുഴിയില്‍ വീണ് സ്പ്രിംഗ് സെറ്റ് മുഴുവനോടെ തകരുന്നതും നിത്യസംഭവമാണ്. വളരെയധികം നഷ്ടം സഹിച്ചാണ് ഈ റൂട്ടില്‍ ഞങ്ങള്‍ സര്‍വ്വീസ് തുടരുന്നതെന്നും അടിയന്തിരമായി റോഡ് റിപ്പയര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കി തരുകയോ ഈ റോഡിന് സമാന്തരമായിട്ടുള്ള അഗല്‍പാടി റോഡ് വഴി സര്‍വ്വീസ് നടത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ കാസർകോട് താലൂക്ക് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു . അല്ലാത്തപക്ഷം റോഡ് റിപ്പയര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കുന്നതുവരെ ഈ റൂട്ടിലൂടെയുള്ള സര്‍വ്വീസ് നിര്‍ത്തിവെക്കുമെന്നും അറിയിച്ചു

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ