സംസ്ഥാനത്ത് അറുപത് വയസ് കഴിഞ്ഞ പ്രമേഹരോഗികള്‍ക്ക് ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയുമായി സാമൂഹ്യനീതി വകുപ്പ്. സംസ്ഥാനത്തെ 80 ശതമാനം വയോധികരും പ്രമേഹ രോഗികളാണെന്ന് ഐ.സി.എം.ആര്‍(ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) നടത്തിയ പഠനത്തില്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണയിക്കുന്ന ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി നല്‍കാന്‍ വകുപ്പ് തീരുമാനിച്ചത്. ഓരോ ജില്ലയിലും ആയിരം പേര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട അറുപത് കഴിഞ്ഞ പ്രമേഹ രോഗിയാണെണ് ഗവ.ഡോക്ടറുടെ സാക്ഷ്യപത്രത്തോടെയാണ് ഗ്ലൂക്കോമീറ്ററിന് അപേക്ഷ നല്‍കേണ്ടത്. കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ പ്രായക്കൂടുതലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകര്‍ പ്രായം തെളിയിക്കുന്ന അംഗീകൃത രേഖ ഹാജരാക്കണം.സ്വയം സാക്ഷ്യപ്പെടുത്തിയ ബി.പി.എല്‍ റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നോ വില്ലേജ് ഓഫസില്‍ നിന്നോ ലഭിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഹാജരാക്കണം. പൊതുവേദിയില്‍ വച്ച് പൊതുജനപങ്കാളിത്തത്തോടെ വയോജനങ്ങള്‍ക്ക് ഗ്ലൂക്കോമീറ്റര്‍ നല്‍കണമെന്ന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗുണഭോക്താക്കള്‍ക്ക് ഇവ ഉപയോഗിക്കുന്നതിന് പരിശീലനവും നല്‍കും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ