ബുധനാഴ്‌ച, ഓഗസ്റ്റ് 08, 2018
കാഞ്ഞങ്ങാട്: നഗരസഭയിലെ നിര്‍ധന രോഗികളുടെ ചികില്‍സക്കായി ചെയര്‍മാന്റെ ഫണ്ടിലേക്ക് പ്രവാസി വ്യവസായി പത്മശ്രീ എം.എ യൂസഫലി നല്‍കിയ പത്ത് ലക്ഷം രൂപയെ ചൊല്ലി നഗരസഭ യോഗത്തില്‍ പ്രതിപക്ഷ ബഹളം.
എം.എ യൂസഫലി പത്ത് ലക്ഷം നല്‍കി ഒരു വര്‍ഷം കഴിഞ്ഞിട്ടും തുക എന്തു ചെയ്തുവെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മുന്നില്‍ ഭരണപക്ഷം ഉത്തരംമുട്ടി. ഫണ്ട് കൈവശമുണ്ടെന്നും സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദേശ പ്രകാരം ചെയര്‍മാന്റെ ദുരിതാശ്വാസ ഫണ്ടിലാണ് തുകയുള്ളതെന്നും ഭരണപക്ഷം പറഞ്ഞു. എന്നാല്‍ ചെയര്‍മാന്റെ ദുരിതാശ്വാസ ഫണ്ടിലാണെങ്കില്‍ അത് സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടില്‍ നിയമപ്രകാരം നിക്ഷേപിക്കണമെന്ന് പ്രതിപക്ഷ അംഗങ്ങളായ കെ മുഹമ്മദ് കുഞ്ഞി, ഹ സൈനാര്‍ കല്ലുരാവി, എം.പി ജാഫര്‍, ടി.കെ സുമയ്യ എന്നിവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഫണ്ട് പ്ര ത്യേക അക്കൗണ്ടില്‍ നി ക്ഷേപിക്കു മെന്ന് നഗരസഭ ചെയര്‍മാന്‍ പറഞ്ഞതിനെ പ്രതിപക്ഷം ചോദ്യം ചെയ്തു. ഫണ്ടിനെ ചൊല്ലിയുള്ള കാര്യങ്ങള്‍ അവസാന തീരുമാനമാകാതെ നിന്നു.സി.പി.എം കൗണ്‍സിലറായ എന്‍ ഉണ്ണികൃഷ്ണന്‍ മുനിസിപല്‍ ഓഫിസി ലേത്തി ജീവനക്കാരില്‍ നിന്നും ബലം പ്ര യോഗിച്ച് ഫയലുകള്‍ പിടിച്ചു വാങ്ങി വലി ച്ചെറിഞ്ഞ സംഭവവും ചര്‍ച്ചാ വിഷയമായി.
ജനങ്ങളെ ദ്രോഹിക്കും വിധം ജീവനക്കാര്‍ പെരുമാറിയതിനെ ചോദ്യം ചെയ്ത പ്പോള്‍ തനി ക്കെതി രെ പ്രതി ഷേധ പ്രകടനവും പരാതിയുമായി രംഗത്ത് വന്ന സംഘടനകളും നേതാക്കളും ഉണ്ണികൃഷ്ണന്‍ ഫയലുകള്‍ വലി ച്ചെറിയുകയും ജീവനക്കാ രെ തെറിവിളിക്കുകയും ചെയത പ്പോള്‍ എവി ടെയായിരുന്നു വെന്ന് കോണ്‍ഗ്രസ് കൗണ്‍സിലറായ എം.എം നാരായണന്‍ ചോദിച്ചു. നഗരസഭാ ഉ ദ്യോഗസ്ഥരു ടെ പ്രവര്‍ത്തനങ്ങള്‍ കുത്തഴിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം ആ രോപിച്ചു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ