ശനിയാഴ്‌ച, ഓഗസ്റ്റ് 11, 2018
ബെജിങ്: വടക്കന്‍ ചൈനയില്‍ പുതുതായി നിര്‍മ്മിച്ച മുസ്ലീം പള്ളി പൊളിക്കുന്നതിന് നടത്തിയ ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധം. നൂറുകണക്കിന് വിശ്വാസികള്‍ പള്ളി പരിസരത്ത് ഒത്തുകൂടുകയും തടയുകയും ചെയ്തു.

കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ അനുമതികളില്ലാതെ നിര്‍മ്മിച്ചു എന്നു കാണിച്ചാണ് പുതുതായി നിര്‍മ്മിച്ച വെയ്്‌സു ഗ്രാന്റ് മോസ്‌ക് പൊളിക്കുന്നതിനാണ് അധികൃതര്‍ ഒരുങ്ങിയത്. നേരത്തെ പള്ളി പൊളിക്കാന്‍ തീരുമാനിച്ചതായി ആഗസറ്റ് മൂന്നിന് ഇതിന്റെ ചുവരില്‍ ഉദ്യോഗസ്ഥര്‍ നോട്ടീസ് പതിച്ചിരുന്നു.

ഈ നോട്ടീസ് പരമ്പരാഗത ഹ്യുയ് മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഓണ്‍ലൈന്‍ വഴി വ്യാപകമായി പ്രചരിച്ചു. രണ്ടുവര്‍ഷത്തോളം എടുത്തുള്ള നിര്‍മാണത്തിനിടയില്‍ എന്തുകൊണ്ട് അതിന്റെ പ്രവൃത്തി തടഞ്ഞില്ലെന്ന് നിരവധി പേര്‍ ചോദിച്ചതായി ഹോങ്കോങ്ങില്‍ നിന്നിറങ്ങുന്ന സൗത്ത് ചൈന മോണിറ്റര്‍ പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

23 ദശലക്ഷമാണ് ചൈനയിലെ മുസ്ലീം മതസ്ഥരുടെ ജനസംഘ്യ ഇതില്‍ ഇസ്ലാം മതസ്ഥര്‍ ഏറെയുള്ള സ്ഥമാണ് നിങ്‌സിയ. രാജ്യത്ത് മുസ്ലീം മതവിഭാഗങ്ങള്‍ക്ക് നേരെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉയര്‍ന്നു വരുന്നതായി വിവിധ മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യാഴാഴ്ചയാണ് പള്ളി പൊളിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയത്. ആ സമയത്ത് തടിച്ചുകൂടിയ വിശ്വാസികള്‍ വെള്ളിയാഴ്ചയും അവിടെനിന്ന് പിരിഞ്ഞുപോവാന്‍ കൂട്ടാക്കിയില്ല. ഇവരുടെ പ്രതിഷേധത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ചൈനയിലെ നവമാധ്യമങ്ങളിലൂടെ പരക്കുന്നുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ