കാഞ്ഞങ്ങാട്ട് വൻ മോഷണം; കുശാൽ നഗറിലെ വീട്ടിൽ നിന്ന് 130 പവനും 35000 രൂപയും കവർന്നു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കുശാൽനഗറിൽ വൻ മോഷണം. 130 പവനും 35000 രുപയും കവർന്നു. കുശാൽ നഗർ പോളിടെക്നിക്കിന്നു പടിഞ്ഞാറുവശത്തെ സലീം.എം.പിയുടെ വീട്ടിലാണ് മോഷണം നടന്നത്. 130 പവൻ സ്വരണവും മുപ്പത്തി അഞ്ചായിരം രൂപയും മോഷണം പോയതായി ഹോസ്ദുർഗ് പൊലിസിൽ വീട്ടുകാർ പരാതി നൽകി. വീട്ടുടമസ്ഥനായ സലീം ശനിയാഴ്ച 11 മണിക്കു ബന്ധുവിടായ തൈക്കടപ്പുറത്തു പോയി ഞായാറാഴ്ച നാലു മണിക്കു തിരിചെത്തി വീടു തുറക്കാൻ കഴിയാതെ വന്നപ്പോഴ് പിറക് വശത്തു ടെ നോക്കിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. സ്വർണ്ണം വെച്ചിരുന്ന ഗോദ രാജിന്റെ ലോക്കർ തകർത്താണ് സ്വർണ്ണം കൊണ്ടു പോയിരിക്കുന്നത്.വീട്ടിലുള്ള സലീമിന്റെ മാതാവ് നഫീസ രണ്ട്, മൂന്ന് ദിവസമായി മറ്റൊരു വീട്ടിലായിരുന്നു. മോഷണം നടന്ന വീട് പൊലിസ് സീൽ ചെയ്തിരിക്കുകയാണ്. തിങ്കളാഴ്ച ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരുമെത്തി പൊലിസ് അന്വേ ഷ ണം ശക്തമാക്കും. പൊലിസ് സ്‌റ്റേറ്റ് മെൻറിൽ 130 പവൻ സ്വർണ്ണം മോഷണം പോയതെന്നാണ് വീട്ടുകാർ പരാതിയായി കൊടുത്ത തെറ്റിലും അതിന് മുകളിൽ സ്വർണ്ണം മോഷണം പോയതായി സംശയിക്കുന്നുണ്ട്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ