കാഞ്ഞങ്ങാട്ടെ കവര്‍ച്ച; വിരലടയാള വിദഗ്ദര്‍ പരിശോധന നടത്തി
കാഞ്ഞങ്ങാട്: കുശാല്‍ നഗറില്‍ പോളി ടെക്‌നിക്കല്‍ -ഇട്ടമ്മല്‍ റോഡില്‍ 105 പവനും 35000 രൂപയും മോഷണം സംഭവിച്ച കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി. തിങ്കളാഴ്ച രാവിലെയാണ് വിരലടയാള വിദഗ്ദര്‍ എത്തി പരിശോധന നടത്തിയത്. വിരലടയാള വിദഗ്ദരായ മധു സൂധനന്‍, പി നാരായണന്‍, രജിത ആര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഡി.വൈ.എസ്.പി കെ സുധാകരന്‍ ഞായറാഴ്ച എത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരായ സി.ഐ സുനില്‍കുമാര്‍, എസ്.ഐ എ സന്തോഷ് കുമാര്‍, സി മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം തിങ്കളാഴ്ച സലീമിന്റെ വീട്ടിലെത്തി കേസിനാസ്പദമായ തെളിവുകള്‍ ശേഖരിച്ചു. തകര്‍ന്ന ഗോദരാജിന്റെ ലോക്കര്‍ അടക്കമുള്ളവ പൊലിസ് പരിശോധിച്ചിട്ടുണ്ട്. വീട്ടുകാരില്‍ നിന്ന് പൊലിസ് മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. സലീമിന്റെ വീട്ടില്‍ നടന്ന കവര്‍ച്ച ആസൂത്രിതമാണെന്നാണ് പൊലിസ് കരുതുന്നത്. വീട്ടിന്റെ പുറത്തുള്ള ഔട്ട്് ഹൗസിലെ ഗ്രില്‍സ് പൊട്ടിച്ച് കമ്പിയും പാരയു മെടുത്ത ശേഷം വീട്ടിന്റെ ഗ്രില്‍സ് തകര്‍ത്ത്് ബേഡ് റൂമിലുള്ള ഗോദരാജിന്റെ ലോക്കര്‍ കമ്പിപാരയും കത്തിയുമപ യോഗിച്ച് തകര്‍ത്ത് ആറു പെട്ടിയിലായി സൂക്ഷിച്ചിരുന്ന സലീമിന്റെ ഭാര്യ സുല്‍ഫാനയും മാതാവ് നഫീസത്തിന്റെയും സ്വര്‍ണ്ണമാണ് മോഷ്ടാവ് മോഷ്ടിച്ചിരിക്കുന്നത്. തൊട്ടടുത്തുള്ള അലമാരയും കുത്തി തുറന്ന നിലയിലാണ്. കുടാതെ നാലു മുറികളിലെയും വാതില്‍ തകര്‍ക്കുകയും അവിടെയുള്ള സാധനങ്ങള്‍ വലിച്ച് വാരിയുടകയും ചെയ്തിട്ടുണ്ട്. ഗോദരാജിന്റെ ലോക്കറിലുണ്ടായിരുന്ന ഗോള്‍ഡ് റോളിന്റെ ആഭരണങ്ങള്‍ ഒഴിവാക്കിയാണ് സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രം കള്ളന്മാര്‍ എടുത്ത് കൊണ്ടു പോയത്്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ